Image

ഡോക്ടര്‍ രാമന്‍ മാരാര്‍ കപ്പ്: ടിഎസ് ഇലവന്

Published on 03 September, 2016
ഡോക്ടര്‍ രാമന്‍ മാരാര്‍ കപ്പ്: ടിഎസ് ഇലവന്

 മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ ഓഫ് വിക്‌ടോറിയ സംഘടിപ്പിച്ച രണ്ടാമത് ഡോക്ടര്‍ രാമന്‍ മാരാര്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ടിഎസ് ഇലവന്‍ ടീം ജേതാക്കളായി. സഡന്‍ ഡെത്തില്‍ ടീം ഹണ്ടിംഗ് ഡെയിലിനെയാണ് പരാജയപ്പെടുത്തിയത്. 

ഫൈനലില്‍ നിശ്ചിതസമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു. തുടര്‍ന്നു നടന്ന പെനാലിറ്റി ഷൂട്ടൗട്ടിലും ഇരു ടീമുകളും തുല്യത പാലിച്ചതോടെ മത്സരം സഡന്‍ഡെത്തിലേക്ക് നീങ്ങി. ആദ്യ കിക്ക് വലയിലെത്തിച്ച ടിഎസ് ഇലവന്‍ ജേതാക്കളായി. 

കേരള സ്‌പോര്‍ട്‌സ് ക്ലബ്ബിലെ റോണിത് രാജീവ് കോശി 7 ഗോള്‍ നേടി ഗോള്‍ഡന്‍ ബൂട്ട്, ബേസ്ഡ് പ്ലയെര്‍ എന്നിവ സ്വന്തമാക്കി. 

ഓഗസ്റ്റ് 21, 27, 28 തീയതികളില്‍ കീസ്ബറോ ടാറ്റേഴ്‌സണ്‍ പാര്‍ക്ക് ഗ്രൗണ്ടില്‍ ആണ് മത്സരങ്ങള്‍ അരങ്ങേറിയത്.  Shepperton boys, Melbourne rapters, Melbourne redbacks, Team huntingdale, Mohanlal moustache, Thekkan kroos, tsxi, Kerala sports clubഎന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്. 

മലയാളി അസോസിയേഷന്‍ സ്ഥാപകനും പേട്രനും ആയ ഡോ. രാമന്‍ മാരാരുടെ അനുസ്മരണാര്‍ഥമാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. 

വിജയികള്‍ക്ക് സെപ്റ്റംബര്‍ മൂന്നിന് സ്പ്രിംഗ് വെയില്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് വിക്‌ടോറിയയുടെ നാല്പതാം വാര്‍ഷികാഘോഷത്തില്‍ പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ്, ജയരാജ് വാരിയര്‍ എന്നിവര്‍ വിതരണം ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക