Image

ജിമ്മി കുന്നച്ചേരി ഫൊക്കാന കണ്‍വന്‍ഷന്‍ കണ്‍വീനര്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 10 February, 2012
ജിമ്മി കുന്നച്ചേരി ഫൊക്കാന കണ്‍വന്‍ഷന്‍ കണ്‍വീനര്‍
ഹൂസ്റ്റണ്‍ ‍: 2012 ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഹൂസ്റ്റണില്‍ നടക്കുന്ന ഫൊക്കാനയുടെ പതിനഞ്ചാമത്‌ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്റെ കണ്‍വീനറായി ഹൂസ്റ്റണില്‍ നിന്നുള്ള ജിമ്മി കുന്നച്ചേരിയെ തെരഞ്ഞെടുത്തതായി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍ (പൊന്നച്ചന്‍) അറിയിച്ചു.

ഹൂസ്റ്റണിലെ അറിയപ്പെടുന്ന ഒരു സാമൂഹ്യപ്രവര്‍ത്തകനാണ്‌ ജിമ്മി. ഹൂസ്റ്റണില്‍ റേഡിയോളജി ടെക്‌നോളജിസ്റ്റ്‌ ആയി സേവനമനുഷ്‌ഠിക്കുന്ന ജിമ്മി, ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ സജീവ പ്രവര്‍ത്തകനും കൂടിയാണ്‌. ചിക്കാഗോയില്‍ നിന്ന്‌ 1989ല്‍ ഹൂസ്റ്റണിലേക്ക്‌ താമസം മാറ്റിയ അദ്ദേഹം പിന്നീട്‌ ഹൂസ്റ്റണിലെ ക്‌നാനായ കാത്തലിക്‌ അസ്സോസിയേഷന്റെ പ്രസിഡന്റ്‌ പദവിയും വഹിച്ചു. വളരെ ചുരുങ്ങിയ കാലംകൊണ്ട്‌ ഹൂസ്റ്റണില്‍ ക്‌നാനായ കാത്തലിക്‌ കമ്യൂണിറ്റിയെ വളര്‍ച്ചയുടെ പാതയിലേക്ക്‌ നയിച്ച വ്യക്തിയാണ്‌ ജിമ്മി.

ഹൂസ്റ്റണ്‍ ക്‌നാനയ കാത്തലിക്‌ മിഷന്‍ ട്രസ്റ്റീ, ക്‌നാനായ കാത്തലിക്‌ കോണ്‍ഗ്രസ്സ്‌ എക്‌സി. വൈസ്‌ പ്രസിഡന്റ്‌, ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക്‌ സൊസൈറ്റി ബില്‍ഡിംഗ്‌ ബോര്‍ഡ്‌ മെംബര്‍, എക്യൂമെനിക്കല്‍ ഇന്ത്യന്‍ ക്രിസ്‌ത്യന്‍ കമ്യൂ ണിറ്റിയുടെ ഡെലിഗേറ്റ്‌, ഗാള്‍വെസ്റ്റണ്‍-ഹൂസ്റ്റണ്‍ ഡയോസിസ്‌ ഏഷ്യന്‍ മാസ്സ്‌ കോ-ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച്‌ ശോഭിച്ച ജിമ്മി നൂതന സാങ്കേതികവിദ്യയുടെ മേച്ചില്‍പുറങ്ങളിലാണ്‌.

1979ല്‍ കടുത്തുരുത്തിയില്‍ നിന്ന്‌ ചിക്കാഗോയിലേക്ക്‌ കുടിയേറിയ ജിമ്മി കഴിഞ്ഞ 22 വര്‍ഷമായി ഹൂസ്റ്റണില്‍ സ്ഥിരതാമസമാണ്‌. ഭാര്യ ആലീസും മൂന്നു മക്കളും രണ്ട്‌ പേരക്കുട്ടികളുമായി ഹൂസ്റ്റണില്‍ താമസിക്കുന്ന ജിമ്മിയുടെ സേവനം ഫൊക്കാനയുടെ കണ്‍വന്‍ഷന്‌ ഏറെ പ്രയോജനപ്പെടുമെന്ന്‌ പ്രസിഡന്റ്‌ ജി.കെ. പിള്ളയും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പനും അഭിപ്രായപ്പെട്ടു.
ജിമ്മി കുന്നച്ചേരി ഫൊക്കാന കണ്‍വന്‍ഷന്‍ കണ്‍വീനര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക