Image

ഓണസദ്യ(നാടന്‍പാട്ട് : മോന്‍സി കൊടുമണ്‍)

മോന്‍സി കൊടുമണ്‍) Published on 02 September, 2016
ഓണസദ്യ(നാടന്‍പാട്ട് : മോന്‍സി കൊടുമണ്‍)
ഓണമാന്നുണ്ണീയിന്നോണമാണുണ്ണി
വയറുനിറച്ചു കഴിക്കേണം
തൂശനിലയിലെ തുമ്പപ്പൂച്ചോറില്‍
കാളനൊഴിച്ചിരുന്നുണ്ണേണം

പച്ചടികിച്ചടിഓലനും തീയ്യലും
തൊട്ടുകൂട്ടാനായിട്ടച്ചാറും
പലതരമുപ്പേരിപൊള്ളിച്ചപപ്പടം
മേമ്പൊടികൂട്ടുവാനെന്തുരസം

പാലടനെയ്യടപായസമാറെണ്ണം
പലതുമടിച്ചിന്നു കുഴയേണം
എല്ലാം ഭൂജിച്ചിട്ടു കുംഭനിറയുമ്പോള്‍
വള്ളിയൂഞ്ഞാലിലൊന്നാടേണം

ചില്ലാട്ടമാടിസുഖിച്ചുമദിക്കുമ്പോള്‍
ഓര്‍ക്കുന്നുഞാനിന്നെന്‍ മാവേലിയെ
ഓണം വന്നോണം വന്നോണം വന്നേ
ഓണം കേറാമൂലക്കോണം വന്നേ

ഓണം വന്നോണം വന്നോണം വന്നേ
ഈ, ഏഴുകടലിക്കരെയുമോണംവന്നേ

ഓണസദ്യ(നാടന്‍പാട്ട് : മോന്‍സി കൊടുമണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക