Image

സി.എം.എ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം: കൃപാ മറിയം പൂഴിക്കുന്നേലും, ടെറില്‍ വള്ളിക്കളവും ജേതാക്കള്‍

ജോയിച്ചന്‍ പുതുക്കുളം Published on 03 September, 2016
സി.എം.എ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം: കൃപാ മറിയം പൂഴിക്കുന്നേലും, ടെറില്‍ വള്ളിക്കളവും ജേതാക്കള്‍
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന സ്‌കോളര്‍ഷിപ്പിന് (വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം) കൃപാ മറിയം പൂഴിക്കുന്നേലും, ടെറില്‍ വള്ളിക്കളവും അര്‍ഹരായി. ഇവര്‍ക്ക് സാബു നടുവീട്ടില്‍ സ്‌പോണ്‍സര്‍ ചെയ്ത ഉതുപ്പാന്‍ നടുവീട്ടില്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പും, ജേക്കബ് മാത്യു പുറയംപള്ളി സ്‌പോണ്‍സര്‍ ചെയ്യുന്ന സി.എം.എ സ്‌കോളര്‍ഷിപ്പും സെപ്റ്റംബര്‍ പത്താംതീയതി ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ താഫ്റ്റ് ഹൈസ്കൂളില്‍ വച്ചു നടക്കുന്ന സി.എം.എ ഓണാഘോഷത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ വച്ചു സമ്മാനിക്കുന്നതാണ്.

വില്‍മെറ്റിലുള്ള റെജീന ഡൊമിനിക്കന്‍ കാത്തലിക് ഹൈസ്കൂളില്‍ നിന്നും ഹൈ ഹോണേഴ്‌സ് ഡിസ്റ്റിംഗ്ഷനോടെയാണ് ടെറില്‍ ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. എ.പി സ്‌കോളര്‍, ഇല്ലിനോയി സ്റ്റേറ്റ് സ്‌കോളര്‍, കൂടാതെ നാഷണല്‍ സ്പാനിഷ് ഹോണര്‍ സൊസൈറ്റി, നാഷണല്‍ ആര്‍ട്ട് ഹോണര്‍ സൊസൈറ്റി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹൈസ്കൂള്‍ ഇയര്‍ബുക്ക് ചീഫ് എഡിറ്ററായും, രണ്ടുവര്‍ഷം അസിസ്റ്റന്റ് ലൈബ്രേറിയനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹൈസ്കൂളിനെ പ്രതിനിധീകരിച്ച് നിരവധി ഔട്ട് ഓഫ് സ്റ്റേറ്റ് ഡിബേറ്റ് പരിപാടികളിലും പങ്കെടുത്തിട്ടുള്ള ടെറില്‍ കരാട്ടേ ബ്ലാക്ക്‌ബെല്‍റ്റുകാരി കൂടിയാണ്. ഇല്ലിനോയി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ കെമിക്കല്‍ എന്‍ജിനീയറിംഗിനു പഠിച്ചുകൊണ്ടിരിക്കുന്ന ടെറില്‍, മോര്‍ട്ടന്‍ഗ്രോവില്‍ താമസിക്കുന്ന സണ്ണി വള്ളിക്കളത്തിന്റേയും, ടെസ്സി വള്ളിക്കളത്തിന്റേയും മൂത്തപുത്രിയാണ്. സഹോദരങ്ങള്‍: ഷെറില്‍, സിറില്‍.

കൃപാ മറിയം പൂഴിക്കുന്നേല്‍ വീറ്റന്‍ വാറന്‍വില്ലി ഹൈസ്കൂളില്‍ നിന്നും ഹൈ അക്കാഡമിക് ഹോണേഴ്‌സ് നേടിയാണ് പാസായത്. Scholastic Bowl ടീമിനെ പ്രതിനിധീകരിച്ച് വിവിധ തലങ്ങളിലുള്ള ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തിട്ടുള്ള കൃപ, ഇ.എസ്.എല്‍ സ്റ്റുഡന്റ്‌സ് ട്യൂട്ടര്‍, സ്കൂള്‍ ന്യൂസ് പേപ്പര്‍ എഡിറ്റര്‍, വാഴ്‌സിറ്റി ബാഡ്മിന്റണ്‍ ടീം പ്ലയര്‍, ഹൈസ്കൂള്‍ വാഴ്‌സിറ്റി വെറൈറ്റി ഷോ പെര്‍ഫോര്‍മര്‍ തുടങ്ങി വളരെയധികം നിലകളില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കര്‍ണ്ണാടിക് സംഗീതത്തിലും, ഭരതനാട്യത്തിലും വളരെ ചെറുപ്പംമുതല്‍ പരിശീലനം നേടിയ കൃപ വിവിധ മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടുകയുണ്ടായി. സി.എം.എ കലാമേളയില്‍ 2011-ല്‍ റൈസിംഗ് സ്റ്റാറും, 2012-ല്‍ കലാതിലകവുമായിരുന്ന കൃപാ മറിയം പൂഴിക്കുന്നേല്‍ വീറ്റണില്‍ താമസിക്കുന്ന തൊമ്മന്‍- ബീന പൂഴിക്കുന്നേല്‍ ദമ്പതികളുടെ മകളാണ്. അഷോക് മാത്യുവും ആനന്ദ് മാത്യുവുമാണ് സഹോദരങ്ങള്‍.

ഷിക്കാഗോ മലയാളി സമൂഹത്തിനു തന്നെ അഭിമാനമായ ഈ രണ്ടു കുട്ടികള്‍ക്കും - കൃപ മറിയം പൂഴിക്കുന്നേലിനും, ടെറില്‍ വള്ളിക്കളത്തിനും ഷിക്കാഗോ മലയാളി അസോസിയേഷന്‍ ആശംസകള്‍ നേരുന്നതായി പ്രസിഡന്റ് ടോമി അംബേനാട്ടും, സെക്രട്ടറി ബിജി സി. മാണിയും മറ്റു ഭാരവാഹികളും അറിയിച്ചു. ജിമ്മി കണിയാലി അറിയിച്ചതാണി­ത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക