Image

സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍ ഫാമിലി പിക്‌നിക്ക്‌ 25-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 21 June, 2011
സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍ ഫാമിലി പിക്‌നിക്ക്‌ 25-ന്‌
ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഫാമിലി പിക്‌നിക്ക്‌ ജൂണ്‍ 25-ന്‌ ശനിയാഴ്‌ച മില്ലര്‍ ഫീല്‍ഡ്‌ പാര്‍ക്കില്‍ (ന്യൂഡോര്‍പ്പ്‌ ഹൈസ്‌കൂളിന്‌ സമീപം) വെച്ച്‌ ആകര്‍ഷകങ്ങളായ പരിപാടികളോടെ നടത്തപ്പെടുന്നു. രുചികരമായ ബിര്‍ബിക്യൂ വിഭവങ്ങള്‍ക്കൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ സ്‌പോര്‍ട്‌സ്‌ ഗെയിംസ്‌ മത്സരങ്ങളും നടത്തപ്പെടുന്നതാണ്‌. കായികപ്രേമിയായിരുന്ന റോബിന്‍ മാമ്മന്റെ ഓര്‍മ്മയ്‌ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള `റോബിന്‍ മാമ്മന്‍ മെമ്മോറിയല്‍ എവര്‍റോളിംഗ്‌ ട്രോഫിക്കു' വേണ്ടിയുള്ള വോളിബോള്‍ ടൂര്‍ണമെന്റും പിക്ക്‌നിനോടനുബന്ധിച്ച്‌ നടക്കും.

സാബു സ്‌കറിയയയാണ്‌ പിക്‌നിക്ക്‌ കോര്‍ഡിനേറ്റര്‍. എസ്‌.എസ്‌. പ്രകാശ്‌ (സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ ഗെയിംസ്‌), വി.എ. ഏബ്രഹാം (റിഫ്രഷ്‌മെന്റ്‌) എന്നിവര്‍ വിവിധ ചുമതലകള്‍ വഹിക്കുന്നതാണ്‌. സ്റ്റാറ്റന്‍ഐലന്റിലെ മുഴുവന്‍ മലയാളികളുടേയും സംയുക്ത സംരംഭമായ പിക്‌നിക്കില്‍ ഏവരും പങ്കെടുത്ത്‌ വിജയിപ്പിക്കണമെന്ന്‌ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. സ്‌പോണ്‍സര്‍മാരുടെ പൂര്‍ണ്ണ സഹകരണത്തോടെ നടത്തപ്പെടുന്ന ഈവര്‍ഷത്തെ പിക്‌നിക്ക്‌ തികച്ചും സൗജന്യമായിരിക്കുമെന്ന്‌ കോര്‍ഡിനേറ്റര്‍ സാബു സ്‌കറിയ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സാബു സ്‌കറിയ (പിക്‌നിക്ക്‌ കോര്‍ഡിനേറ്റര്‍) 718 581 6628, എസ്‌.എസ്‌. പ്രകാശ്‌ (സ്‌പോര്‍ട്‌സ്‌, ഗെയിംസ്‌) 718 370 3007, വി.എ. ഏബ്രഹാം (റിഫ്രഷ്‌മെന്റ്‌) 718 698 7749, ജോസ്‌ ഏബ്രഹാം (സെക്രട്ടറി) 718 619 7759, റെജി വര്‍ഗീസ്‌ (പ്രസിഡന്റ്‌) 646 708 6070.

ബിജു ചെറിയാന്‍ (പബ്ലിസിറ്റി, പബ്ലിക്‌ റിലേഷന്‍സ്‌ ചെയര്‍മാന്‍) അറിയിച്ചതാണിത്‌.
സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍ ഫാമിലി പിക്‌നിക്ക്‌ 25-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക