Image

നേഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിയ്ക്കാന്‍ ബല്‍റാം കമ്മീഷന്‍

വിന്‍സന്റ് ഇമ്മാനുവല്‍ Published on 10 February, 2012
നേഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിയ്ക്കാന്‍ ബല്‍റാം കമ്മീഷന്‍
തിരുവനന്തപുരം കേരളത്തിലെ നഴ്‌സുമാര്‍ ന്യായമായ ജോലിവ്യവസ്ഥകള്‍ക്ക് വേണ്ടി സമരം ചെയ്യുമ്പോള്‍ ‍, കേരളത്തിലെ നേഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിയ്ക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് ഡോ.ബല്‍റാം അദ്ധ്യക്ഷനായുള്ള കമ്മിറ്റിയെ നിയോഗിച്ചു. കേരളത്തിനെ മുന്ന് മേഖലകളായി തിരിച്ചാണ് ഈ കമ്മീഷന്‍ പഠനം നടത്തുക. ഈ പഠനം മുന്ന് മാസത്തിനകം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ഈ കമ്മീഷന് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. വടക്കന്‍ മേല, തെക്കന്‍ മേഖല, മദ്ധ്യ മേഖല എന്നീ രീതിയിലായിരിക്കും, ഈ കമ്മീഷന്‍ പഠനം നടത്തുക. ഇത്രയധികം പരാതികള്‍ ലഭിച്ച ഒരു പ്രശ്‌നം അടുത്തകാലത്തെങ്ങും താന്‍ കൈകാര്യം ചെയ്തിട്ടില്ല എന്ന് മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി ഡയറക്ടര്‍ , നേഴ്‌സിംഗ് എജ്യൂക്കേഷന്‍ ശ്രീമതി പ്രസന്ന കുമാരി, സിമറ്റിന്റെ ഡയറക്ടര്‍ സലോമി ജോര്‍ജ്, DHS, DNE, additional director Nursing services, Nursing Council ന്റെ ഡയറക്ടര്‍ പ്രൊഫസര്‍ ലത എന്നിവര്‍ ഈ കമ്മിറ്റിയില്‍ അംഗങ്ങളാകും.

വിദേശരാജ്യങ്ങളിലേക്കുള്ള നേഴ്‌സുമാര്‍ക്ക് വാതില്‍ അടഞ്ഞതും, മറ്റു രാജ്യങ്ങളിലെ സാമ്പത്തിക പ്രശ്‌നങ്ങളും നേഴ്‌സ്മാരുടെ വാതിലുകള്‍ അടയ്ക്കുകയാണ്. 21,000 നഴ്‌സിംഗ് സ്റ്റുഡന്‍സിന്റെ സീറ്റുകളാണ് 2011 ല്‍ കാലിയായി കിടക്കുന്നത്. ആഡ്ര, കര്‍ണ്ണാടക എന്നീ സ്റ്റേറ്റുകളില്‍ നഴ്‌സിംഗ് സ്‌ക്കൂളുകള്‍ അടച്ചു തുടങ്ങി. മലയാളി കുട്ടികള്‍ നേഴ്‌സിംഗ് രംഗത്തേയ്ക്ക് പോകുന്നത് നിലച്ചു തുടങ്ങി. നേഴ്‌സുമാരുടെ സേവനങ്ങള്‍ നീതിയുക്തമായ ഏകീകരണം ഉണ്ടാകുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. വിദേശ മലയാളികളുടെ സുഹൃത്തായ ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിനും ഈ ചര്‍ച്ചയില്‍ പങ്കെടുത്തു.
നേഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിയ്ക്കാന്‍ ബല്‍റാം കമ്മീഷന്‍ നേഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിയ്ക്കാന്‍ ബല്‍റാം കമ്മീഷന്‍ നേഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിയ്ക്കാന്‍ ബല്‍റാം കമ്മീഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക