Image

തന്നെ വീട്ടിലിരുത്താന്‍ നോക്കേണ്‌ടെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

Published on 10 February, 2012
തന്നെ വീട്ടിലിരുത്താന്‍ നോക്കേണ്‌ടെന്ന് മന്ത്രി ഗണേഷ്‌കുമാര്‍
കൊട്ടാരക്കര: തന്നെ വീട്ടിലിരുത്താന്‍ ആരും നോക്കേണ്‌ടെന്ന് മന്ത്രി ഗണേഷ്‌കുമാര്‍‍. കൊട്ടാരക്കര ചെങ്ങമനാട് ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഗണേഷ്‌കുമാര്‍. അഴിമതിയും ക്രമക്കേടും നടത്താന്‍ ആരു പറഞ്ഞാലും കേള്‍ക്കില്ല. അങ്ങനെ ചെയ്യേണ്ടിവന്നാല്‍ അപ്പോള്‍ മന്ത്രിസ്ഥാനം ഉപേക്ഷിക്കും.

പത്തനാപുരത്ത് ഒറ്റയ്ക്ക് മത്സരിക്കേണ്ടി വന്നാല്‍ തനിക്ക് ഇതില്‍ കൂടുതല്‍ ഭൂരിപക്ഷം കിട്ടുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. പാര്‍ട്ടി ചെയര്‍മാനും അച്ഛനുമായ ആര്‍. ബാലകൃഷ്ണപിള്ളയുമായുള്ള അഭിപ്രായവ്യത്യാസം സൂചിപ്പിച്ചായിരുന്നു ഗണേഷിന്റെ വാക്കുകള്‍. കടമില്ലാതെ ജീവിക്കാന്‍ ആവശ്യത്തിന് തനിക്ക് സൗകര്യമുണ്ട്. അറിയാവുന്ന ഒരു തൊഴിലുമുണ്ട്, പിന്നെ താന്‍ ആരെയാണ് ഭയക്കേണ്ടതെന്നും ഗണേഷ് ചോദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക