Image

തന്റെ വിജയം അഴിമതിക്കെതിരായ വിജയം: പി.സി. ജോര്‍ജ്

Published on 05 September, 2016
തന്റെ വിജയം അഴിമതിക്കെതിരായ വിജയം: പി.സി. ജോര്‍ജ്

 മെല്‍ബണ്‍: അഴിമതിക്കെതിരെ തന്റെ ശബ്ദം കേരളത്തില്‍ ഇനിയും ഉയരുമെന്നും തന്റെ വിജയം അതിനു തെളിവാണെന്നും ജനപക്ഷം നേതാവ് പി.സി. ജോര്‍ജ് എംഎല്‍എ. ഹൃസ്വ സന്ദര്‍ശനാര്‍ഥം മെല്‍ബണില്‍ എത്തിയ പി.സി. ജോര്‍ജ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അഴിമതിക്കാരനായ കെ.എം. മാണി ജയിലില്‍ കിടക്കേണ്ടി വരുന്നത് കാണേണ്ട ഗതികേട് ഉണ്ടാകുമെന്നും കര്‍ഷകരുടെ പേരു പറഞ്ഞ് കര്‍ഷകരെ സംരക്ഷിക്കാത്ത നേതാവാണ് മാണിയെന്നും പി.സി. ജോര്‍ജ് പറഞ്ഞു. എന്നൊക്കെ മാണി ധനകാര്യ വകപ്പു കൈകാര്യം ചെയ്തിട്ടുണേ്ടാ അന്നൊക്കെ മാണി ബജറ്റ് വിറ്റയാളാണെന്നും പി.സി. പറഞ്ഞു. 

മലയാളി അസോസിയേഷന്‍ പ്രസിഡന്റ് തോമസ് വാതപ്പള്ളി അധ്യക്ഷത വഹിച്ചു. മാവ് ജനറല്‍ സെക്രട്ടറി സജി മുണ്ടയ്ക്കന്‍ സംസാരിച്ചു. തുടര്‍ന്നു ജയരാജ് വാര്യരുടെ കാരിക്കേച്ചറുകളും ഒട്ടനവധി കലാ പരിപാടികളും സ്പ്രിംഗ് വെയില്‍ ടൗണ്‍ ഹാളില്‍ അരങ്ങേറി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക