Image

സി.പി.എം സംസ്ഥാന സമിതിയില്‍ പുറത്താക്കപ്പെട്ട സരോജിനി ബാലാനന്ദന്‍ പൊട്ടിക്കരഞ്ഞു

Published on 10 February, 2012
സി.പി.എം സംസ്ഥാന സമിതിയില്‍ പുറത്താക്കപ്പെട്ട സരോജിനി ബാലാനന്ദന്‍ പൊട്ടിക്കരഞ്ഞു
തിരുവനന്തപുരം: പുന:സംഘടിപ്പിക്കപ്പെട്ട സി.പി.എം സംസ്ഥാന സമിതിയില്‍ നിന്ന്‌ സരോജിനി ബാലാനന്ദനെ ഒഴിവാക്കി. ഒഴിവാക്കപ്പെട്ട അവര്‍ പുതിയ അംഗങ്ങളെ തെരഞ്ഞെടുത്ത യോഗത്തില്‍ നിന്നും പൊട്ടിക്കരഞ്ഞുകൊണ്ട്‌ യോഗം തീരുന്നതിനുമുമ്പ്‌ സമ്മേളന വേദിയില്‍ നിന്നും പുറത്തുപോയി. അനാരോഗ്യം കണക്കിലെടുത്താണ്‌ ഇവരെ ഒഴിവാക്കിയതെന്നാണ്‌ പാര്‍ട്ടിയുടെ വിശദീകരണം.

ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുകൊണ്‌ടിരുന്ന കമ്മിറ്റിയില്‍ നിന്ന്‌ പിരിഞ്ഞപ്പോള്‍ ഒപ്പം പ്രവര്‍ത്തിച്ചവരെ കണ്‌ടപ്പോള്‍ വികാരഭരിതയായതാണെന്ന്‌ സരോജനി ബാലാനന്ദന്‍ പിന്നീട്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

ഇതിനിടെ സരോജിനി ബാലാനന്ദന്റേത്‌ സ്വാഭാവിക വികാരപ്രകടനം മാത്രമാണെന്ന്‌ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആരോഗ്യകാരണങ്ങളാലാണ്‌ സരോജിനി ബാലാനന്ദനെ ഒഴിവാക്കിയത്‌. ഇത്രയും കാലം സംസ്ഥാന കമ്മറ്റിയില്‍ പ്രവര്‍ത്തിച്ച ആള്‍ക്ക്‌ ഇനി പ്രവര്‍ത്തിക്കാനാകില്ലല്ലോയെന്ന വികാരമാണ്‌ ഇതില്‍ പ്രതിഫലിച്ചതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക