Image

ചിരിക്കൂ...ചിരിച്ചുകൊണ്ടിരിക്കൂ....

Published on 10 February, 2012
ചിരിക്കൂ...ചിരിച്ചുകൊണ്ടിരിക്കൂ....
ചിരി ആയുസ്‌ വര്‍ദ്ധിപ്പിക്കുമെന്ന്‌ വൈദ്യശാസ്‌ത്രം പറയുന്നു. ചിരിക്കുമ്പോള്‍ ഡയഫ്രം ഉത്തേജിപ്പിക്കപ്പെടുകയും അത്‌ ശരീരത്തിലെ രക്തയോട്ടത്തെ ത്വരിതപ്പെടുത്തുന്നത്‌ രോഗമുക്തിക്കു കാരണമാവുകയും ചെയ്യുന്നുവെന്നാണ്‌ പഠനത്തില്‍ തെളിയുന്നത്‌. യു.കെയില്‍ ഏതാണ്ട്‌ അഞ്ചു ലക്ഷം പേരാണ്‌ കാലിലെ അള്‍സര്‍ കൊണ്ടു ബുദ്ധിമുട്ടുന്നത്‌. ഇവര്‍ക്ക്‌ ഒപ്പം നില്‍ക്കുന്നവര്‍ ആത്മാര്‍ഥ പരിചരണം നല്‍കുന്നതും ഉപകാരപ്രദമാകുന്നതിനൊപ്പമാണ്‌ ചിരിച്ചാലുള്ള ഫലം. കാലില്‍ നിന്നു ഹൃദയത്തിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുകയെന്നതാണ്‌ പ്രധാനം. അതിനു ചിരി ഔഷധമാണ്‌. മാത്രമല്ല, ചെലവുകൂടിയ അള്‍ട്രാ സൗണ്ട്‌ ചികില്‍സകള്‍ ഫലിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ഇതു ഫലിക്കുകയും ചെയ്യും. ലണ്ടനിലെ ലീഡ്‌സ്‌ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ്‌ ഹെല്‍ത്ത്‌കെയര്‍ അഞ്ചുവര്‍ഷം നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം തെളിഞ്ഞത്‌.
ചിരിക്കൂ...ചിരിച്ചുകൊണ്ടിരിക്കൂ....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക