Image

സെന്റ് തോമസ് സണ്‍ഡേ സ്‌കൂള്‍ ബൈബിള്‍ കലോത്സവം സമാപിച്ചു

Published on 07 September, 2016
സെന്റ് തോമസ് സണ്‍ഡേ സ്‌കൂള്‍ ബൈബിള്‍ കലോത്സവം സമാപിച്ചു

 ബ്രിസ്‌ബേന്‍: ബ്രിസ്‌ബേന്‍ സെന്റ് തോമസ് സണ്‍ഡേ സ്‌കൂള്‍ ബൈബിള്‍ കലോത്സവം സെപ്റ്റംബര്‍ നാലിനു ഹോളണ്ട് പാര്‍ക്ക് സെന്റ് ജോവാകിം പള്ളിയില്‍ നടന്നു. 

രാവിലെ 9.30ന് ആരംഭിച്ച ദിവ്യബലിയില്‍ ഫാ. ജോസഫ് തോട്ടങ്കര മുഖ്യകാര്‍മികത്വം വഹിച്ചു. സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ ആലപിച്ച ഗാനങ്ങള്‍ ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി.

തുടര്‍ന്നു അഞ്ചു വേദികളിലായി നടന്ന വിവിധ മത്സരങ്ങളില്‍ മുന്നൂറോളം കുട്ടികള്‍ പങ്കെടുത്തു. ബൈബിള്‍ റീഡിംഗ്, സ്റ്റോറി ടെല്ലിംഗ്, ലളിതഗാനം, സിംഗിള്‍ ഡാന്‍സ്, ഫാന്‍സി ഡ്രസ്, പ്രസംഗം, പെയിന്റിംഗ്, ഡ്രോയിംഗ്, ഉപന്യാസ രചന തുടങ്ങി പന്ത്രണേ്ടാളം ഇനങ്ങളില്‍ മത്സരം അരങ്ങേറി. വികാരി ഫാ. വര്‍ഗീസ് വാവോലില്‍ സണ്‍ഡേ സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ടോം ജോസഫ്, ട്രസ്റ്റിമാരായ സിബി ജോസഫ്, തോമസ് കാച്ചപ്പിള്ളി, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ജിമ്മി അരിക്കാട്ട് എന്നിവരുടെ നേതൃത്വത്തില്‍ മതബോധനാധ്യാപകര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ടോം ജോസഫ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക