Image

അശരണര്‍ക്ക് ആലംബമായി മെല്‍ബണ്‍ സീറോ മലബാര്‍ രൂപത

Published on 07 September, 2016
അശരണര്‍ക്ക് ആലംബമായി മെല്‍ബണ്‍ സീറോ മലബാര്‍ രൂപത

 മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നും 'ഉണ്ണീശോയ്ക്ക് ഒരുടുപ്പ്' എന്ന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ക്രിസ്മസ് കാലത്ത് സമാഹരിച്ച തുക കിഴക്കമ്പലത്തുള്ള വിലങ്ങിലെ പ്രൊവിഡന്‍സ് ഹോമിനു കൈമാറി. 

ക്രിസ്മസിനൊരുക്കമായി ഡിസംബര്‍ മാസത്തില്‍ ചെറിയ പ്രായശ്ചിത്ത പ്രവര്‍ത്തികളിലൂടെയും ആശയടക്കത്തിലൂടെയും രൂപതയിലെ കുഞ്ഞുമക്കള്‍ സമാഹരിച്ച 11 ലക്ഷം രൂപയാണ് മെല്‍ബണ്‍ രൂപത അധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ ലിറ്റില്‍ സെര്‍വെന്റ്‌സ് ഓഫ് ഡിവൈന്‍ പ്രൊവിഡന്‍സ് മദര്‍ ജനറാള്‍ സിസ്റ്റര്‍ മേരി ജിന്‍സിക്കു കൈമാറിയത്. കരുണയുടെ ജൂബിലി വര്‍ഷത്തില്‍ രോഗികളെയും പാവപ്പെട്ടവരെയും സഹായിക്കാന്‍ സന്മനസ് കാണിച്ച എല്ലാവരോടും മാര്‍ ബോസ്‌കോ പുത്തൂര്‍ നന്ദി പറഞ്ഞു.

എറണാകുളം ജില്ലയിലെ കിഴക്കമ്പലത്തിനടത്തുള്ള വിലങ്ങിലെ പ്രൊവിഡന്‍സ് ഹോം ദൈവപരിപാലനയുടെ സഹോദരികള്‍ എന്ന പേരില്‍ 1992 ലാണ് ആരംഭിച്ചത്. ബുദ്ധിമാന്ദ്യമുള്ളവരും തളര്‍വാതം പിടിപ്പെട്ടവരും പരസഹായമില്ലാതെ ജീവിക്കാന്‍ സാധിക്കാത്തവരുമായ 112 പേരെയാണ് 11 സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ ഈ ഭവനത്തില്‍ പരിപാലിക്കുന്നത്.

നേരത്തെ പ്രൊവിഡന്‍സ് ഹോമിലെത്തിയ പിതാവിനെ സുപ്പീരിയര്‍ സിസ്റ്റര്‍ മേരി ലിന്‍ഡയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. ചടങ്ങില്‍ വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജീന്‍ തലാപ്പിള്ളില്‍, ഫിനാന്‍ഷ്യല്‍ കൗണ്‍സില്‍ അംഗം വര്‍ഗീസ് പൈനാടത്ത് എന്നിവരും സംബന്ധിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക