Image

കേരള സ്‌പോര്‍ട്‌സ് ക്ലബ്ബ് ജേതാക്കള്‍

Published on 07 September, 2016
കേരള സ്‌പോര്‍ട്‌സ് ക്ലബ്ബ് ജേതാക്കള്‍

 മെല്‍ബണ്‍: ടിഎസ് ഇലവന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരള സ്‌പോര്‍ട്‌സ് ക്ലബ്ബ് ജേതാക്കളായി. 

ഫൈനലില്‍ ടിഎസ് ഇലവനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തിയാണ് കേരള സ്‌പോര്‍ട്‌സ് ക്ലബ് വിജയികള്‍ക്കുള്ള ട്രോഫിയില്‍ മുത്തമിട്ടത്.

അത്യന്തം ആവേശം വിതറിയ മത്സരത്തിന്റെ ആദ്യ പകുതിയില്‍ കേരള സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഇമ്മാനുവല്‍ ആദ്യ ഗോള്‍ സ്വന്തമാക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ടിഎസ് ഇലവന്‍ ഗോള്‍ മടക്കി. തുടര്‍ന്നു ഉണര്‍ന്നു കളിച്ച കേരള സ്‌പോര്‍ട്‌സ് ക്ലബ്ബ് ഇമ്മാനുവലിലൂടെ ഉഗ്രനൊരു ഹെഡറിലൂടെ വീണ്ടും ടിഎസ് ഇലവന്റെ ഗോള്‍വല ചലിപ്പിച്ചു. തുടര്‍ന്നു ഇരുടീമുകളും ആക്രമിച്ചു കളിച്ചുവെങ്കിലും ഗോള്‍ നേടാനായില്ല.

വിജയികള്‍ക്കുവേണ്ടി ക്യാപ്റ്റന്‍ രമേഷ് കണ്ണൂര്‍ ട്രോഫിയും 1001 ഡോളര്‍ കാഷ് പ്രൈസും ഏറ്റുവാങ്ങി. മികച്ച ഗോള്‍ കീപ്പറായി കെഎസ്‌സിയുടെ ജെറി തെരഞ്ഞെടുക്കപ്പെട്ടു. ഗോള്‍ഡന്‍ ബൂട്ടിന് ടിഎസ് ഇലവന്റെ തോമസ് ഫ്രാന്‍സിസ് അര്‍ഹനായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക