Image

ജി. മോഹനന്‍ ലണ്ടനില്‍ നിര്യാതനായി

Published on 10 February, 2012
ജി. മോഹനന്‍ ലണ്ടനില്‍ നിര്യാതനായി
ലണ്‌ടന്‍: മിസോറാം ഗവര്‍ണറും കോണ്‍ഗ്രസ്‌ നേതാവുമായ വക്കം പുരുഷോത്തമന്റെ സഹോദരി ഭര്‍ത്താവും ലണ്‌ടനിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിലൊരാളുമായ വക്കം ലക്ഷ്‌മി നിവാസില്‍ ജി. മോഹനന്‍ (73) നിര്യാതനായി.

സംസ്‌കാരം ഫെബ്രുവരി 11ന്‌ (ശനി) രാവിലെ ലണ്‌ടന്‍ സിറ്റി ക്രമറ്റോറിയത്തില്‍ (Ctiy of London Cemetery and Crematorium. Aldersbrook Road Manor Park, London E12 5DQ) നടക്കും. രാവിലെ ഒന്‍പതു മുതല്‍ ലണ്‌ടന്‍ ബെക്‌റ്റണിലെ ടി ക്രിബ്‌സ്‌ ആന്‍ഡ്‌ സണ്‍സ്‌ ഫ്യൂണറല്‍ ഡയറക്ടേഴ്‌സ്‌ ഹാളില്‍ പൊതുദര്‍ശനത്തിന്‌ സൗകര്യം ഒരുക്കിയിട്ടുണ്‌ട്‌.

ഭാര്യ: ശകുന്തള. മിസോറാം ഗവര്‍ണര്‍ വക്കം പുരുഷോത്തമന്റെ ഭാര്യ സഹോദരിയാണ്‌. മക്കള്‍: സുധീര്‍ മോഹന്‍, മീര, ചൈതന്യ. മരുമക്കള്‍: സോണിയ, ഡിനു, തുഷാര്‍ ദേവ്‌.
ജി. മോഹനന്‍ ലണ്ടനില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക