Image

മൂന്നാമത് ഓഷ്യാന ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് സെപ്റ്റംബര്‍ 16, 17, 18, 19 തീയതികളില്‍

Published on 08 September, 2016
മൂന്നാമത് ഓഷ്യാന ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് സെപ്റ്റംബര്‍ 16, 17, 18, 19 തീയതികളില്‍
മെല്‍ബണ്‍: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് ഓഷ്യാനയുടെ മൂന്നാമത് കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 16, 17, 18, 19 തീയതികളില്‍ മെല്‍ബണിലെ ഫിലിപ്പ് ഐലന്‍ഡില്‍ നടക്കും. 

കണ്‍വന്‍ഷനില്‍ സിറിയന്‍ ക്‌നാനായ ആര്‍ച്ച്ബിഷപ് മാര്‍ സേവേറിയോസ് കൂര്യാക്കോസ് മുഖ്യാതിഥിയായിരിക്കും. കെസിസിഎന്‍എ പ്രസിഡന്റ് സണ്ണി പൂഴിക്കാല, കെസിസി പ്രസിഡന്റ് പ്രഫ. ജോയി മുപ്രാപ്പള്ളി എന്നിവരും പങ്കെടുക്കും. 

കണ്‍വന്‍ഷന്റെ വിജയത്തിനായി കെസിസിവിഎയുടെ നേതൃത്വത്തില്‍ 101 അംഗ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തുന്ന വിവിധ കലാപരിപാടികള്‍ക്ക് ബെഞ്ചമിന്‍ മേച്ചിരി നേതൃത്വം നല്‍കും. സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേക സെമിനാറുകള്‍ തുടങ്ങിയവ കണ്‍വന്‍ഷന്റെ ഭാഗമായിരിക്കും. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് താമസ സൗകര്യം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. 

ക്‌നാനായ കണ്‍വന്‍ഷന്‍ വഴി അംഗങ്ങള്‍ തമ്മില്‍ പരിചയപ്പെടുവാനും ബന്ധങ്ങള്‍ ദൃഢപ്പെടുത്തുവാനും ഉപകരിക്കട്ടെ എന്ന് മെല്‍ബണ്‍ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍ ആശംസിച്ചു.

കണ്‍വന്‍ഷന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി കെസിസിഒ പ്രസിഡന്റ് ബിനു തുരുത്തിയില്‍, സുനു സൈമണ്‍, സീന ബിജോ, കെസിസിവിഎ സെക്രട്ടറി തോമസ് ഓട്ടപ്പള്ളി, ജോമസി ജിനു, സൈമണ്‍ വേളൂപ്പറമ്പില്‍ എന്നിവര്‍ അറിയിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക