Image

ഡല്‍ഹി സ്വദേശി യുവതി കെട്ടിടത്തില്‍ നിന്ന്‌ ചാടി ആത്മഹത്യ ചെയ്‌തു

Published on 10 February, 2012
ഡല്‍ഹി സ്വദേശി യുവതി കെട്ടിടത്തില്‍ നിന്ന്‌ ചാടി ആത്മഹത്യ ചെയ്‌തു
മനാമ: ഹൂറയില്‍ അഷ്‌റഫ്‌സിനു പിന്നില്‍ കെട്ടിടത്തിന്‍െറ അഞ്ചാം നിലയില്‍നിന്ന്‌ ചാടി ഇന്ത്യന്‍ യുവതി ആത്മഹത്യ ചെയ്‌തു. ദല്‍ഹിയിലെ സതീഷ്‌കുമാര്‍ ചൗളയുടെ ഭാര്യ രശ്‌മി ചൗളയാണ്‌ (30) തന്‍െറ കുട്ടിയെ താമസിക്കുന്ന ഫ്‌ളാറ്റിലെ മുറിയില്‍ പൂട്ടിയിട്ട്‌ കെട്ടിടത്തില്‍നിന്ന്‌ ചാടി മരിച്ചത്‌.

ഇന്നലെ ഉച്ചക്ക്‌ 12.30നാണ്‌ സംഭവം. കെട്ടിടത്തിന്‍െറ മൂന്നാം നിലയിലാണ്‌ ഇവരുടെ ഫ്‌ളാറ്റ്‌. അഞ്ചാം നിലയില്‍നിന്ന്‌ ചാടിയ യുവതി നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന സ്ഥലത്ത്‌ നിര്‍ത്തിയിട്ട കണ്ടെയ്‌നറിന്‌ മുകളിലേക്കാണ്‌ വീണത്‌. കെട്ടിട നിര്‍മാണത്തിന്‌ കൊണ്ടുവന്ന ഇരുമ്പ്‌ കമ്പികളില്‍ തറച്ചതിനെ തുടര്‍ന്ന്‌ മുഖവും കാലും തകര്‍ന്നു. ശബ്ദം കേട്ട്‌ സ്ഥലത്ത്‌ ജോലിയില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍ തിരിഞ്ഞുനോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന യുവതിയെ കണ്ടു. അവര്‍ വിവരം അറിയിച്ചതിന്‍െറ അടിസ്ഥാനത്തില്‍ പൊലീസ്‌ കുതിച്ചത്തെി. ഫിലിപ്പെന്‍കാരിയാണെന്നാണ്‌ പൊലീസ്‌ ആദ്യം കരുതിയത്‌.

രണ്ട്‌ മണിയോടെ യുവതിയുടെ ഭര്‍ത്താവ്‌ സതീഷ്‌കുമാര്‍ ചൗള വീട്ടിലേക്ക്‌ വന്നപ്പോള്‍ ജനക്കൂട്ടത്തെ കണ്ട്‌ അമ്പരന്നു. എന്താണ്‌ സംഭവിച്ചതെന്ന്‌ ഇദ്ദേഹം തിരക്കിയപ്പോള്‍ ഫ്‌ളാറ്റില്‍ പോയി പരിശോധിക്കാന്‍ പൊലീസ്‌ നിര്‍ദേശിച്ചു.

അദ്ദേഹം ഫ്‌ളാറ്റില്‍ എത്തിയപ്പോള്‍ വാതില്‍ പൂട്ടിയ അവസ്ഥയിലായിരുന്നു. അകത്തുനിന്ന്‌ കുട്ടിയുടെ കരച്ചില്‍ കേട്ടു. കുട്ടിയെ എടുത്ത്‌ കെട്ടിടത്തിന്‍െറ താഴെ എത്തിയപ്പോള്‍ മരിച്ചുകിടക്കുന്ന ഭാര്യയെയാണ്‌ കാണാനായത്‌. സ്റ്റാര്‍ബക്‌സ്‌ കോഫിയില്‍ ജോലി ചെയ്യുകയാണ്‌ സതീഷ്‌കുമാര്‍ ചൗള. പിന്നീട്‌ അദ്ദേഹത്തിന്‍െറ സഹോദരനും സ്ഥലത്ത്‌ എത്തി. പൊലീസ്‌ ഇന്‍ക്വസ്റ്റ്‌ തയ്യാറാക്കിയ ശേഷം 3.45ഓടെ മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി.
സതീഷിനെയും സഹോദരനെയും പൊലീസ്‌ മൊഴിയെടുക്കുന്നതിനായി സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോയി. സന്തോഷത്തോടെ ജീവിക്കുന്ന കുടുംബമായിരുന്നുവെന്നും യുവതി മാനസിക അസ്വസ്ഥതക്ക്‌ ചികില്‍സയിലായിരുന്നുവെന്നും അടുത്തുള്ളവര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക