Image

ജിസിഎംഎ പൊന്നോണപുലരി സെപ്റ്റംബര്‍ 18ന്

Published on 08 September, 2016
ജിസിഎംഎ പൊന്നോണപുലരി സെപ്റ്റംബര്‍ 18ന്
 ഗോള്‍ഡ് കോസ്റ്റ്: ജിസിഎംഎയുടെ ഈ വര്‍ഷത്തെ ഓണാഘോഷം 'പൊന്നോണപുലരി' സെപ്റ്റംബര്‍ 18നു (ഞായര്‍) നടക്കും. 

രാവിലെ ഒമ്പതിനു മെര്‍മെയ്ഡ് വാട്ടേഴ്‌സിലെ ആല്‍ബര്‍ട്ട് വാട്ടര്‍വെയ്‌സ് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ആഘോഷ പരിപാടിയില്‍ ബ്രോഡ് ബീച്ച് കൗണ്‍സിലര്‍ പോള്‍ ടെയ്‌ലര്‍ മുഖ്യാതിഥിയായിരിക്കും. 

അത്തപൂക്കള മത്സരം, വടംവലി മത്സരം, ഓണസദ്യ, വിവിധ കലാപരിപാടികള്‍ തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായിരിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സി.പി. സാജു  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക