Image

ന്യൂറോഷല്‍, റോക്ക്‌ലാന്റ്‌ മലങ്കര കത്തോലിക്കാ ഇടവകകളില്‍ പുതിയ വികാരിമാര്‍

മോഹന്‍ വര്‍ഗീസ്‌ Published on 10 February, 2012
ന്യൂറോഷല്‍, റോക്ക്‌ലാന്റ്‌ മലങ്കര കത്തോലിക്കാ ഇടവകകളില്‍ പുതിയ വികാരിമാര്‍
ന്യൂയോര്‍ക്ക്‌: ന്യൂറോഷല്‍ സെന്റ്‌ മേരീസ്‌ മലങ്കര കത്തോലിക്കാ ഇടവകയില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി സേവനം അനുഷ്‌ഠിച്ച റവ.ഫാ. അഗസ്റ്റിന്‍ മംഗലത്ത്‌ റോക്ക്‌ലാന്റ്‌ സെന്റ്‌ പീറ്റേഴ്‌സ്‌ മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ വികാരിയായി നിയമിതനായി. ന്യൂറോഷല്‍ ഇടവക ജനങ്ങള്‍ നല്‍കിയ സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ്‌ സമ്മേളനം മലങ്കര കത്തോലിക്കാ സഭയുടെ നോര്‍ത്ത്‌ അമേരിക്കന്‍ മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ്‌ മാര്‍ യൗസേബിയോസ്‌ തിരുമേനി ഉദ്‌ഘാടനം ചെയ്‌തു. ബഹുമാനപ്പെട്ട അഗസ്റ്റിനച്ചന്റെ സഭാ സമര്‍പ്പണത്തെപ്പറ്റിയും അജപാലന ശുശ്രൂഷയിലെ പ്രതിജ്ഞാബദ്ധതയേയും അഭിവന്ദ്യ പിതാവ്‌ അഭിനന്ദിച്ചു. ഇടവക പ്രതിനിധികള്‍ അച്ചന്റെ ശുശ്രൂഷതയുടെ മഹനീയതയെ വികാരനിര്‍ഭരമായി എടുത്തുകാട്ടി.

മറുപടി പ്രസംഗത്തില്‍ ഇടവക ജനങ്ങളുടെ കലവറയില്ലാത്ത സ്‌നേഹത്തിനും സഹകരണത്തിനും അച്ചന്‍ നന്ദി പറഞ്ഞു.

തുടര്‍ന്ന്‌ ഇടവകയുടെ പുതിയ വികാരി റവ. ഡോ. സണ്ണി മാത്യു അച്ചന്‍ പുതിയ വികാരിയായി ചുമതല ഏറ്റെടുത്തു. ഉച്ചകഴിഞ്ഞ്‌ റോക്ക്‌ലാന്റ്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ഇടവകയില്‍ വെച്ച്‌ നടന്ന ലളിതമായ ചടങ്ങില്‍ ചുരുങ്ങിയ കാലം കൊണ്ട്‌ തങ്ങളുടെ ഹൃദയങ്ങള്‍ കീഴടക്കിയ സണ്ണി മാത്യു അച്ചന്‌ യാത്രയയപ്പ്‌ നല്‍കി. ബഹുമാനപ്പെട്ട അഗസ്റ്റിന്‍ മംഗലത്ത്‌ അച്ചന്‍ റോക്ക്‌ലാന്റ്‌ സെന്റ്‌ പീറ്റേഴ്‌സ്‌ മലങ്കര കത്തോലിക്കാ ഇടവകയുടെ പുതിയ വികാരിയായി സ്ഥാനമേറ്റെടുത്തു.
ന്യൂറോഷല്‍, റോക്ക്‌ലാന്റ്‌ മലങ്കര കത്തോലിക്കാ ഇടവകകളില്‍ പുതിയ വികാരിമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക