Image

ഡോ.ജോണ്‍ മാത്യുവിന്‌ അംഗീകാരം

ബിനോയി സെബാസ്റ്റ്യന്‍ Published on 10 February, 2012
ഡോ.ജോണ്‍ മാത്യുവിന്‌ അംഗീകാരം
ഡാലസ്‌: ഫ്രിട്ടോ ലേ വ്യവസായിക ഗ്രൂപ്പിന്റെ മുഖ്യ സയന്റിസ്റ്റും കന്‍സാസ്‌ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റി ഓണററി പ്രൊഫസറുമായ ഡോ ജോണ്‍ മാത്യുവിനു നോര്‍ത്ത്‌ ടെക്‌സസ്‌ മലയാളി എന്‍ജിനിയേഴ്‌സ്‌ അസോസിയേഷന്റെ 2011 ലെ മികച്ച എന്‍ജിനിയര്‍ പുരസ്‌ക്കാരം ലഭിച്ചു. ഫെബ്രുവരി 11 നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം സമര്‍പ്പിക്കും.

1996ല്‍ കന്‍സസ്‌ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സീരിയല്‍ കെമിസ്‌ട്രിയില്‍ ഡോക്‌ടറേറ്റ്‌ നേടിയ ഡോ ജോണ്‍ കരാഗ്‌പൂരിലെ ഇന്‍ഡ്യന്‍ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി വിദ്യാര്‍ത്‌ഥിയാണ്‌. ഇതോടൊപ്പം വാഷിംഗ്‌ടന്‍ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫുഡ്‌ പ്രോസസ്‌ എന്‍ജിനിയറിംഗില്‍ മാസ്റ്റേസ്‌ നേടിയിട്ടുണ്ട്‌.

ദീര്‍ഘകാലമായി ഫ്രിട്ടോ ലേയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.ജോണ്‍ മാത്യു കമ്പനിയുടെ മുഖ്യ പ്രോജറ്റുകളുടെ വിജയത്തിനായി നേതൃത്വമേകി. നല്ലൊരു സഹകാരിയും സാമൂഹ്യപ്രവര്‍ത്തകനുമായ ഇദേഹം കന്‍സാസ്‌ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റി കാമ്പസ്‌ ലീഡായും സേവനം നല്‍കിയിട്ടുണ്ട്‌. സീരിയല്‍ കെമിസ്റ്റുകള്‍ക്കുവേണ്ടിയുള്ള അമേരിക്കന്‍ അസോസിയേഷന്റെ ശാസ്‌ത്രപര്യവേക്ഷണ ചെയര്‍മാന്‍ എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു. 2011 ലെ കന്‍സാസ്‌ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയിലെ ദ്‌ ബെസ്റ്റ്‌ അലുമിനി അംഗികരം നേടിയിട്ടുള്ള ജോണ്‍ മലയാളി എന്‍ജിനിയേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഡിഎഫ്‌ഡബ്‌ളിയു ലയണ്‍സ്‌ അംഗം, പ്രൈമറി ക്ലിനിക്‌ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിക്കുന്ന ഡോ. ജോണിന്റെ ഭാര്യയാണ്‌ ഡോ. രേണു മാത്യു. മെറിന്‍, ഷെറിന്‍, സാറാ എന്നിവരാണ്‌ മക്കള്‍. പത്തനംതിട്ട മാമ്പറത്ത്‌ ജോണ്‍ തോമസ്‌, റെബേക്ക എന്നിവരുടെ പുത്രനാണ്‌ ഡോ. ജോണ്‍ മാത്യു.
ഡോ.ജോണ്‍ മാത്യുവിന്‌ അംഗീകാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക