Image

സിപിഎം സംസ്ഥാന സമിതിയില്‍ ഒരു സീറ്റ് ഒഴിച്ചിട്ടത് ഗോപി കോട്ടമുറിയ്ക്കലിനു വേണ്ടി

Published on 10 February, 2012
സിപിഎം സംസ്ഥാന സമിതിയില്‍ ഒരു സീറ്റ് ഒഴിച്ചിട്ടത് ഗോപി കോട്ടമുറിയ്ക്കലിനു വേണ്ടി
തിരുവനന്തപുരം: സ്വഭാവദൂഷ്യ ആരോപണത്തല്‍ പാര്‍ട്ടി അന്വേഷണം നേരിടുന്ന സിപിഎം എറണാകുളം ജില്ലാകമ്മിറ്റി മുന്‍ സെക്രട്ടറി ഗോപി കോട്ടമുറിയ്ക്കലിനെ കുറ്റവിമുക്തനാക്കപ്പെട്ടാല്‍ ഉള്‍പ്പെടുത്തുന്നതിന് സിപിഎം സംസ്ഥാന സമിതിയില്‍ ഒരു സീറ്റ് നികത്താതെ ഇട്ടു. 

നിലവിലുള്ള 85 അംഗ സംസ്ഥാന സമിതിയില്‍ 84 പേരെയാണ് നിയമിച്ചിരിക്കുന്നത്. 80 അംഗ സംസ്ഥാന സമിതി മതിയെന്നാണ് സിപിഎം കേന്ദ്രനേതൃത്വം നിര്‍ദേശിച്ചത്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് 85 അംഗ സമിതിയെ നിലനിര്‍ത്താന്‍ തീരുമാനിച്ചത്. ഇതില്‍ ഒരു സീറ്റാണ് ഗോപി കോട്ടമുറിയ്ക്കലിനുവേണ്ടി ഒഴിച്ചിട്ടിരിക്കുന്നത്. 

സ്ത്രീവിഷയത്തില്‍ ആരോപണമുയര്‍ന്നതിനെത്തുടര്‍ന്നാണ് ഗോപി കോട്ടമുറിയ്ക്കലിനെ എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിയത്. പകരം കണ്ണൂരില്‍ നിന്നുള്ള എം.വി.ഗോവിന്ദന് സെക്രട്ടറിയുടെ ചുമതല നല്‍കുകയായിരുന്നു. പാര്‍ട്ടി വിഭാഗീയത ഇപ്പോഴുമുണ്‌ടെന്ന് സിപിഎം തന്നെ സമ്മതിക്കുന്ന എറണാകുളത്ത് ഗോവിന്ദന് പകരം പുതിയ ആളെ കണ്‌ടെത്താന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് സെക്രട്ടറിസ്ഥാനത്ത് അദ്ദേഹത്തെതന്നെ നിലനിര്‍ത്തുകയായിരുന്നു. 

പാര്‍ട്ടി ഓഫീസിലെ ഗോപിയുടെ അവിഹിത ഇടപാട് വി.എസ് പക്ഷം ഒളിക്യാമറയില്‍ കുടുക്കിയതോടെയാണ് ഗോപിയ്ക്കു പുറത്തേക്കുള്ള വഴി തുറന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക