Image

മുംബൈ സ്‌ഫോടനം: മൂന്നു ലഷ്‌കര്‍ ഭീകരരുടെ വധശിക്ഷ ശരിവച്ചു

Published on 10 February, 2012
മുംബൈ സ്‌ഫോടനം: മൂന്നു ലഷ്‌കര്‍ ഭീകരരുടെ വധശിക്ഷ ശരിവച്ചു
മുംബൈ: 2003ലെ മുംബൈ ഇരട്ട സ്‌ഫോടനക്കേസില്‍ പ്രതികളായ മൂന്നു ലഷ്‌കര്‍ ഭീകരരുടെ വധശിക്ഷ ബോംബെ ഹൈക്കോടതി ശരിവച്ചു. ലഷ്‌കര്‍ ഭീകരരായ അര്‍ഷദ് അന്‍സാരി(32), ഹനീഫ് സയ്യിദ് അനീസ്(46), ഭാര്യ ഫെഹ്മിദ(43) എന്നിവര്‍ക്ക് പോട്ടാ കോടതി വിധിച്ച വധശിക്ഷയാണ് ഹൈക്കോടതി ശരിവച്ചത്. 

2009 ജനുവരിയിലാണ് പ്രത്യേക പോട്ടാ കോടതി മൂന്നു പേര്‍ക്കും വധശിക്ഷ വിധിച്ചത്. 2003 ഓഗസ്റ്റ് 25 ന് സാവേരി ബസാറിലും കൊളാബയിലെ ഗെയിറ്റ് വേ ഓഫ് ഇന്ത്യയിലും നടന്ന സ്‌ഫോടനങ്ങളില്‍ 53 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

രണ്ടു ടാക്‌സികളുടെ സിഎന്‍ജി സിലണ്ടറിനൊപ്പം ആര്‍ഡിഎക്‌സ് ഉപയോഗിച്ച് നിര്‍മിച്ച ബോംബ് സ്ഥാപിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്‌ടെത്തിയിരുന്നു. 2002 ലെ ഗുജറാത്ത് കലാപത്തിന് പ്രതികാരമായാണ് സ്‌ഫോടനം നടത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക