Image

കന്യാമറിയത്തിന്റെ പിറവി തിരുനാള്‍ ആചരിച്ചു

Published on 11 September, 2016
കന്യാമറിയത്തിന്റെ പിറവി തിരുനാള്‍ ആചരിച്ചു
മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് മിഷന്റെ ആഭിമുഖ്യത്തില്‍ ക്ലയിറ്റന്‍ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ എട്ടു നോമ്പാചരണം വിവിധ പരിപാടികളോടെ സമാപിച്ചു. 

ഫാ. സ്റ്റീഫന്‍ കണ്ടാരപ്പളളി, ഫാ. തോമസ് കുമ്പുക്കല്‍, ഫാ. ജോസി കിഴക്കെ തലയ്ക്കല്‍, ഫാ. ഏബ്രഹാം കുന്നത്തോളി, ഫാ. വിന്‍സെന്റ് മഠത്തിക്കുന്നേല്‍, ഫാ. റ്റോമി കളത്തൂര്‍, ഫാ. രാജു ജേക്കബ് എന്നിവര്‍ വിവിധ ദിവസങ്ങളിലെ ജപമാലയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്കും നേതൃത്വം നല്‍കി.

ഫാ. സ്റ്റീഫന്‍ കണ്ടാരപ്പളളിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. തോമസ് കുമ്പുക്കല്‍, ഫാ. ജോണി സിഎംഐ എന്നിവര്‍ സഹകാര്‍മികരായിരുന്നു. പിറവി തിരുനാളിന്റെ സമാപന ദിവസം ഫാ. ജോണി വചന സന്ദേശം നല്‍കി. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പാച്ചോര്‍ നേര്‍ച്ചയും സ്‌നേഹവിരുന്നും നടന്നു. 

മാതാവിന്റെ എട്ടു നോമ്പാചരണത്തിന് ഒന്‍പതു പ്രസുദേന്തിമാര്‍ നേതൃത്വം നല്‍കി. ട്രസ്റ്റിമാരായ സ്റ്റീഫന്‍ ഓക്കാട്ട്, സോളമന്‍ ജോര്‍ജ്, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ എട്ടു നോമ്പാചരണത്തിനു നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക