Image

കാന്‍ബറയില്‍ അല്‍ഫോന്‍സാമ്മയുടെ നവനാള്‍ ആഘോഷം സെപ്റ്റംബര്‍ 19 മുതല്‍

Published on 11 September, 2016
കാന്‍ബറയില്‍ അല്‍ഫോന്‍സാമ്മയുടെ നവനാള്‍ ആഘോഷം സെപ്റ്റംബര്‍ 19 മുതല്‍

 കാന്‍ബറ: ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നവനാള്‍ സെപ്റ്റംബര്‍ 19, 20, 21 (തിങ്കള്‍, ചൊവ്വ, ബുധന്‍) തീയതികളില്‍ നടക്കും. 

സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ ഇടവകയിലെ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാളിനു മുന്നോടിയായാണ് നവനാള്‍. സെപ്റ്റംബര്‍ 30, ഒക്‌ടോബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് തിരുനാള്‍.

യാരളമല സെന്റ് പീറ്റര്‍ ചാനെല്‍സ് പള്ളിയില്‍ 19 മുതല്‍ 29 വരെ ദിവസവും വൈകുന്നേരം ആറിന് വിശുദ്ധ കുര്‍ബാനയും നൊവേനയും നടക്കും. വിവിധ ദിവസങ്ങളിലെ തിരുക്കര്‍മങ്ങള്‍ക്ക് ഫാ. ജയിംസ് ആന്റണി, മോണ്‍. ജോണ്‍ കല്ലറക്കല്‍, ഫാ. അസിന്‍ തൈപ്പറമ്പില്‍, ഫാ. ബൈജു തോമസ്, ഫാ. സിജോ തെക്കേകുന്നേല്‍, ഫാ. ജോഷി കുര്യന്‍, ഫാ. പ്രവീണ്‍ അരഞ്ഞാണി, ഫാ. ജിസ് കുന്നുംപുറത്ത്, ഫാ. ടോമി പാട്ടുമാക്കില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. എല്ലാ ദിവസവും വൈകുന്നേരം 5.30 മുതല്‍ കുമ്പസാരത്തിനു സൗകര്യമുണ്ട്.

വിവരങ്ങള്‍ക്ക്: ഫാ. മാത്യു കുന്നപ്പിളളില്‍ (വികാരി) 0478059616. 

വിലാസം: കോര്‍ണര്‍ വെസ്റ്റണ്‍ ആന്‍ഡ് ലോച് സ്ട്രീറ്റ് 

റിപ്പോര്‍ട്ട്: ജോമി പുലവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക