Image

വി സ്റ്റാര്‍ ജേതാക്കള്‍

Published on 11 September, 2016
വി സ്റ്റാര്‍ ജേതാക്കള്‍
സിഡ്‌നി: കേരള ഫ്രന്റ്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ സിഡ്‌നിയില്‍ സംഘടിപ്പിച്ച ഓള്‍ ഓസ്‌ട്രേലിയ വടംവലി മത്സരം ശ്രദ്ധേയമായി. വിവിധ ടീമുകള്‍ അണിനിരന്ന വാശിയേറിയ മത്സരത്തില്‍ മെല്‍ബണില്‍ നിന്നുമുള്ള വി സ്റ്റാര്‍ ജേതാക്കളായി. 

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഒരു പറ്റം ചെറുപ്പക്കാരുടെ നിദാന്തമായ പരിശ്രമമാണ് വി സ്റ്റാര്‍. വളരെ അടുക്കും ചിട്ടയോടും കൂടെ നടത്തിവരുന്ന പരിശീലനവും ത്യാഗമനോഭാവവുമാണ് വി സ്റ്റാറിന്റെ വിജയമെന്ന് ടീം ക്യാപ്റ്റന്‍ ജോഷി ചാക്കോയും വൈസ് ക്യാപ്റ്റന്‍ ജോണ്‍ ജോസഫും പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓണാഘോഷത്തോടനുബന്ധിച്ചു മെല്‍ബണില്‍ നടന്ന മല്‍സരങ്ങളായ എംഎഫ്എഫ്, എംഎവി, മൈത്രി എന്നിവയിലും വി സ്റ്റാര്‍ മെല്‍ബണ്‍ ആയിരുന്നു ജേതാക്കള്‍. ഈ വര്‍ഷം മെല്‍ബണ്‍ മൈത്രിയുടെയും എംഎവി യുടെയും മത്സരത്തില്‍ വി സ്റ്റാര്‍ മെല്‍ബണ്‍ അതിന്റെ ശക്തി തെളിയിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക