Image

നരേന്ദ്ര മോഡി ഉത്തര്‍പ്രദേശില്‍ പ്രചാരണത്തിനിറങ്ങും

Published on 10 February, 2012
നരേന്ദ്ര മോഡി ഉത്തര്‍പ്രദേശില്‍ പ്രചാരണത്തിനിറങ്ങും
 ന്യൂഡല്‍ഹി: പഞ്ചാബ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നിന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഉത്തര്‍പ്രദേശില്‍ പ്രചാരണത്തിനിറങ്ങും. യുപിയില്‍ പ്രചാരണത്തിനെത്തുമെന്നും തീയതികള്‍ സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും മോഡി പറഞ്ഞു.

ഉത്തരാഖണ്ഡിലും പഞ്ചാബിലും മോഡി പ്രചാരണത്തിനിറങ്ങാത്തതും യുപിയിലെ ആദ്യഘട്ട പ്രചാരണത്തില്‍ നിന്ന് വിട്ടു നിന്നതും ഏറെ ചര്‍ച്ചയായിരുന്നു. നേരത്തെ യുപിയില്‍ മോഡി പ്രചാരണത്തിനിറങ്ങുമോ എന്ന കാര്യത്തില്‍ ഉറപ്പു നല്‍കാന്‍ മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനി തയാറായതുമില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക