Image

ഗൂഗിളിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്

Published on 10 February, 2012
ഗൂഗിളിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്
ന്യൂഡല്‍ഹി: വിദേശ ഫണ്ട് കൈമാറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പേരില്‍ ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസയച്ചു. ഫണ്ട് കൈമാറുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് ലഭിച്ച അനുമതിയെപ്പറ്റി വിശദമാക്കാന്‍ ഗൂഗിളിന്റെ ഇന്ത്യന്‍ ഓഫിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

മുമ്പ് സമര്‍പ്പിച്ച ആദായനികുതി റിട്ടേണുകള്‍ ഹാജരാക്കുകയും രാജ്യത്തെ വരുമാനമാര്‍ഗങ്ങള്‍ അറിയിക്കുകയും വേണം. വിദേശ ഫണ്ട് കൈമാറ്റത്തിന്റെ കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ നിയമങ്ങള്‍ ഗൂഗിള്‍ ലംഘിച്ചിട്ടുണേ്ടാ യെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക