Image

കുടുംബ കൃപാഭിഷേക ധ്യാനം സെപ്റ്റംബര്‍ 20, 21, 22, 23 തീയതികളില്‍

Published on 12 September, 2016
കുടുംബ കൃപാഭിഷേക ധ്യാനം സെപ്റ്റംബര്‍ 20, 21, 22, 23 തീയതികളില്‍

 മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദമ്പതികള്‍ക്കുവേണ്ടിയുള്ള കുടുംബ കൃപാഭിഷേക ധ്യാനം സെപ്റ്റംബര്‍ 20, 21, 22, 23 തീയതികളിലായി മെല്‍ബണിലെ ബെല്‍ഗ്രവ് ഹൈറ്റ്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടത്തുന്നു. 

രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുമുള്ള ദമ്പതികളാണ് നാലു ദിവസത്തെ ധ്യാനത്തില്‍ പങ്കെടുക്കുക. അണക്കര മരിയന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ.ഡൊമിനിക് വളമനാല്‍ ആണ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത്. രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂരിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെ ധ്യാനത്തിനു തുടക്കം കുറിക്കും. 

രൂപതയിലെ ഓരോ ഇടവകയിലും പ്രാര്‍ഥന കൂട്ടായ്മകള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിയുന്ന രൂപത തലത്തിലുള്ള ലീഡര്‍ഷിപ്പ് ഗ്രൂപ്പിന് രൂപം നല്‍കാനും അങ്ങനെ രൂപത മുഴുവന്‍ നവീകരണം സാധ്യമാക്കാനും കുടുംബ കൃപാഭിഷേക ധ്യാനത്തിലൂടെ കഴിയുമെന്നു പ്രത്യാശിക്കുന്നതായി രൂപത വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി അഭിപ്രായപ്പെട്ടു. 

ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കോഓര്‍ഡിനേറ്റര്‍മാരായ ഡോ. ഷാജു കുത്തനാപ്പിള്ളി, സന്തോഷ് ജോസ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജീന്‍ തലാപ്പിള്ളില്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക