Image

വിദേശമലയാളി (പീറ്റര്‍ നീണ്ടൂര്‍)

Published on 11 September, 2016
വിദേശമലയാളി (പീറ്റര്‍ നീണ്ടൂര്‍)
രാമരാജ്യത്ത് ജനിച്ചതോ കാരണം
രാമന്റെ ദുര്‍വ്വിധിവന്നു ഭവിച്ചിടാന്‍
കാട്ടിലെ കായ്കനി ഉത്ക്രുഷ്ടമെങ്കിലും
നാട്ടില്‍പരിലസിച്ചീടാന്‍ വിധിയില്ല
ഭീതിപ്പെടുത്തുന്നു വന്യജന്തുക്കള്‍ക്ക്
ഭേദമുണ്ടോരാം-രാവണന്മാര്‍തമ്മില്‍!
മറുനാടുപൂകാന്‍ വിധിപ്പെട്ടമക്കളും
പേറുന്നുദുഃഖങ്ങള്‍, കൗസല്യമാര്‍നിത്യം.
പഞ്ചവടിയില്‍ക്കഴിഞ്ഞദിനങ്ങളില്‍
കൊഞ്ചിവിളിച്ചവര്‍ "സാല മദ്രാസ്സീ'ന്ന്
മദ്ധ്യപൂര്‍വ്വത്തിലെന്അദ്ധ്വാനവര്‍ഗ്ഗത്തെ
പഥ്യമായ്‌ചൊന്നവര്‍ "അല്‍ ഹിന്ദി"' മല്‍ബാറി"
പാശ്ചാത്യനാട്ടില്‍ കൂടിയേറിയോര്‍ക്കവര്‍
പുഛത്തില്‍പേരിട്ടു''യു ബ്ലഡി എഫ് (F) ഇന്‍ഡ്യന്‍"

പത്തുപേരൊത്തീടില്‍മാവേലിയോര്‍മ്മകള്‍
പത്തിലൊന്നേറിയാല്‍പൊട്ടിപ്പിളരുന്നു
മാത്രുഭാഷാസ്‌നേഹമോടിയെത്തീടുന്നു
മാത്രുസംസ്കാരത്തിനായ്പിടഞ്ഞീടുന്നു
തങ്ങളില്‍മുമ്പനായ്ത്തീരാന്‍കൊതിക്കുന്നു,
പൊങ്ങത്തരങ്ങള്‍പലതുമേ കാട്ടുന്നു
അമ്പലം, പള്ളിയും, മോസ്കുമെല്ലാം വേണം
കുംഭനിറക്കുന്ന പൂജാരികള്‍ വേനം
ജാതി, ഉപജാതി, മുന്‍ ജാതി, പിന്‍ ജാതി,
മേല്‍ത്താട്ടു, കീഴ്ത്തട്ടു, സംസ്കാരവമ്പന്മാര്‍
നിലയും വിലയും പിന്ദ്രുസ്തിപായ്ക്കില്‍
വലയിലെപ്പൊന്മീന്‍പുറത്തെന്നു കാണ്മൂ
എക്കാലവും ഈതുനാട്ടിലും മറ്റമ്മ
മക്കളാം മറുനാടന്‍കൈരളി മക്കള്‍
ആയോധനത്തിനാഗോളമോടുന്ന പാഴ്-
മായാവിപോലീവിദേശമലയാളി!!!

***********

പീറ്റര്‍ നീണ്ടൂര്‍ - ചെറുപ്പം മുതല്‍ കവിതയോടുള്ളഭ്രമം സ്വയം ഓരാന്നു കുത്തിക്കുറിക്കാന്‍ പ്രേരണ നല്‍കി. കൂടാതെ കവിതപ്രേമിയായപിതാവിന്റെ കാവ്യാലാപനങ്ങളും സ്വാധീനിച്ചു. വിദ്യാഭ്യാസത്തിനു ശേഷംജോലിയില്‍ പ്രവേശിച്ചപ്പോള്‍ കവിതാവാസനക്ക് അല്‍പ്പം മങ്ങലേറ്റുവെങ്കിലും വീണ്ടും അത് തളിര്‍ത്തുവന്നു. ഇപ്പോള്‍ ജോലിയില്‍ നിന്നുവിരമിച്ച് മുഴുവന്‍ സമയം സാഹിത്യപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്നു. കവി, സീരിയല്‍ നടന്‍, നാടന്‍ കലാരൂപങ്ങള്‍ക്ക് വീണ്ടും ജന്മം കൊടുക്കുന്നതില്‍ വ്യാപ്രുതന്‍, പ്രാസംഗികന്‍,സംഘാടകന്‍,എന്നീനിലകളും തന്റേതായ വ്യക്തിമുദ്രപതിപ്പിച്ചിട്ടുണ്ട്. ഇ മെയില്‍ വിലാസം. vcpndrkavi@hotmail.com

വിദേശമലയാളി (പീറ്റര്‍ നീണ്ടൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക