Image

സെഹിയോന്‍ കൂടാരയോഗം ജേതാക്കള്‍

Published on 13 September, 2016
സെഹിയോന്‍ കൂടാരയോഗം ജേതാക്കള്‍

മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷ പരിപാടികളില്‍ വടംവലി മത്സരത്തില്‍ സെഹിയോന്‍ കൂടാരയോഗം ജേതാക്കളായി. 

ജേതാക്കള്‍ക്ക് മുണ്ടുതറയില്‍ ജോസഫ് ആന്‍ഡ് ജിജി മെമ്മോറിയല്‍ ട്രോഫിയും ജോസഫ് -സൂസന്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്ത 201 ഡോളര്‍ കാഷ് പ്രൈസും ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി സമ്മാനിച്ചു. 

രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ബേബി മുറിയമാറിയില്‍ മെമ്മോറിയല്‍ ട്രോഫിയും ജോ-ദീപ ഫാമിലി സ്‌പോണ്‍സര്‍ ചെയ്ത 101 ഡോളര്‍ കാഷ് പ്രൈസും കെസിവൈഎല്‍ ടീമും മൂന്നാം സ്ഥാനക്കാര്‍ക്കുള്ള ബേബി-എല്‍സി ഫാമിലി സ്‌പോണ്‍സര്‍ ചെയ്ത 51 ഡോളര്‍ കാഷ് പ്രൈസ് നസ്രത്ത് കൂടാരയോഗവും കരസ്ഥമാക്കി. 

സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ ചാപ്ലെയിന്‍ ഫാ. തോമസ് കൂമ്പുക്കല്‍, ട്രസ്റ്റിമാരായ സ്റ്റീഫന്‍ ഓക്കാട്ട്, സോളമന്‍ ജോര്‍ജ്, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ കൂടാരയോഗ ഭാരവാഹികള്‍ എന്നിവര്‍ മത്സരത്തിനു നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക