Image

എന്റെ പൂ­ക്ക­ളങ്ങള്‍ (ക­വിത: ഹരിത ഉണ്ണിത്താന്‍)

Published on 12 September, 2016
എന്റെ പൂ­ക്ക­ളങ്ങള്‍ (ക­വിത: ഹരിത ഉണ്ണിത്താന്‍)
ഉച്ചക്കഞ്ഞി മുടങ്ങുന്ന ദിവസങ്ങള്‍
മുടങ്ങാതെ കിട്ടുന്ന വിശപ്പ്
വെറും തിളക്കങ്ങളായെന്റെ
തൊടിയ്ക്കപ്പുറം പാറിക്കളിച്ച
ഓണത്തുമ്പികള്‍
ഓലക്കീറാല്‍ മറച്ച
കുളിപ്പുരക്കാലില്‍ നിന്നും പൊട്ടിച്ച
ചെമ്പരത്തിപ്പൂക്കളാലൊരു കളം
ബാറ സോപ്പിന്റെ മണമുള്ളത്
തോവാളയിലെ ഒരു പൂക്കള്‍ക്കും
ഇത്ര നിറമില്ല .. ഈ മണവും

......................................
ഹരിത ഉണ്ണിത്താന്‍

അടൂര്‍ സ്വദേശിനി
എന്‍ എസ് എസ് കോളേജില്‍ ഇംഗ്ലീഷദ്ധ്യാപിക .
എഴുതുന്ന കവിതകളൊക്കെയുീ നിറച്ച് വെച്ചിട്ടുള്ള വികാര തീവ്രത...
കാച്ചിക്കുറുക്കിയ അവതരണശൈലി...
മികച്ച കൈയ്യടക്കം .
രണ്ടു കവിതാ സമാഹാരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട് 
എന്റെ പൂ­ക്ക­ളങ്ങള്‍ (ക­വിത: ഹരിത ഉണ്ണിത്താന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക