Image

ഓര്‍മ്മയില്‍ ഒരു പ്രഭാതം (കവിത: മനോജ് തോമസ്, അഞ്ചേരി)

Published on 14 September, 2016
ഓര്‍മ്മയില്‍ ഒരു പ്രഭാതം (കവിത: മനോജ് തോമസ്, അഞ്ചേരി)
ഓമല്‍പ്രഭാതമെ, ഓണപ്രഭാതമെ..
ആരുനിന്‍നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്നു ?.
ഓമല്‍പ്രഭാതമെ, ഓണപ്രഭാതമെ..
ആരുനിന്‍മേനിയില്‍ ചന്ദനംപൂശുന്നു ?.
നിന്‍തിരുനെറ്റിയില്‍ സിന്ദൂരംചാര്‍ത്തുന്ന
നിന്‍തിരുമേനിയെ ചന്ദനം പൂശുന്ന..
ആദിത്യഗോളം വിളങ്ങി തെളിയുബോള്‍
പുലര്‍കാറ്റില്‍ ഇളകിമറിയും ലതകളും
മാമരകൂട്ടവും നീല നദികളും ..
നീലവിഹായസും വെള്ളിമേഘങ്ങളും
ചിങ്ങപുലരിയില്‍ മുങ്ങി കുളിക്കുന്നു..
ചിങ്ങപുലരിയില്‍ മുങ്ങികുളിക്കുന്നു..
പാവനശോഭവിളങ്ങും പുലര്‍കാലെ
അരുണപ്രഭയെ പ്രതിഫലിപ്പിച്ചിടും
തൂമഞ്ഞുതുള്ളികള്‍ റോസാദളങ്ങളില്‍
വിശ്വംതുളുബുന്ന ചൈതന്ന്യം ഉള്‍ക്കൊണ്ട്
വെട്ടിതിളങ്ങും നല്‍ഗോളങ്ങള്‍ തീര്‍ക്കുന്നു !.
ഇക്ഷിതിതന്നില്‍ വിരിഞ്ഞചെീപുവിനെ
മന്ദമാരുതന്‍ തഴുകിതലോടുന്നു.
ഇക്ഷണം വിരിയുവാന്‍ വെീപുമാപൂമൊട്ടില്‍
തക്ഷണംവണ്ടുകള്‍ മധുതേടി എത്തുന്നു .
ഓമല്‍പ്രഭാതെ വിടരുന്നപൂവിലെ
മാദകഗന്ദം പരക്കുന്നതെന്നലില്‍
മത്തുപിടിച്ചുപറക്കും പതംഗങ്ങള്‍
പൂവിനുമുത്തങ്ങള്‍ നല്‍കിമറയുപോള്‍
അടരനായ് വിടരുന്ന പൂവുകള്‍ ഇന്നീ
സമതലഭൂമിയെ മോഹിനി ആക്കുന്നു .
ഓര്‍മ്മകള്‍ , ഓര്‍മ്മകള്‍ മാനത്ത്പാറുബോള്‍
ഓളങ്ങളായവ തീരം പുണരുബോള്‍
ഓര്‍മ്മതന്‍ഭിത്തിയില്‍ പണ്ടെന്നോചാലിച്ച
ഒളിമങ്ങുംവര്‍ണങ്ങള്‍ ജീവനെപുല്‍കുബോള്‍
ഓമല്‍പ്രഭാതമേ, ഓമല്‍പ്രഭാതമേ
ഓര്‍മ്മയില്‍ നിന്‍മുഖം മായാതെനില്‍ക്കുന്നു.
ഓമല്‍പ്രഭതമേ ഓണപ്രഭാതമെ..
ഓര്‍മ്മയില്‍നിന്‍മുഖം മായാതെനില്‍ക്കുന്നു.
മായാതെ, മറയാതെ, മങ്ങാതെനില്‍ക്കുന്നു ! .
മായാതെ, മറയാതെ, മങ്ങാതെനില്‍ക്കുന്നു !!.
ഓര്‍മ്മയില്‍ നിന്‍മുഖം മായാതെനില്‍ക്കുന്നു.
ഓമല്‍പ്രഭാതമെ, ഓമല്‍പ്രഭാതമെ..
ആരുനിന്‍നെറ്റിയില്‍ സിന്ദൂരംചാര്‍ത്തുന്നു ? .
ഓമല്‍പ്രഭാതമെ, ഓണപ്രഭാതമെ..
ആരുനിന്‍മേനിയില്‍ ചന്ദനം പൂശുന്നു ? .

മലയാളികളെ സംബന്ധിച്ചു് ഓണം ഒരു ആഘോഷത്തിന് ഉപരിആയി ഒരു ജനതയുടെ വികാരമാകുന്നു , ജാതിക്കും , മതങ്ങള്‍ക്കും നാടുകള്‍ക്കും അതീതമായി തോളോട് തോള്‍ ചേര്‍ന്ന് നിന്ന് സന്തോഷം പങ്കു വയ്ക്കാനായി ദൈവം നമ്മള്‍ മലയാളികള്‍ക്കായി അനുവദിച്ചു തന്ന ഒരു മഹാസുദിനം "തിരുവോണം'

എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശീസകള്‍ .

മനോജ് തോമസ്, അ­ഞ്ചേരി 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക