Image

ഓണം വരുമ്പോള്‍ (കവിത: മിനി അറുകുലശേരില്‍)

Published on 15 September, 2016
ഓണം വരുമ്പോള്‍ (കവിത: മിനി അറുകുലശേരില്‍)
പാതാളവാതിലിന്‍ പാളി പൊങ്ങീടവേ
മാവേലിക്കെന്തൊരാനന്ദം.
മോഹമാണുള്ളില്‍ പ്രജകളെയൊരുനോക്കു-
കാണുവാനതിയായ ദാഹം
പൂക്കളം തീര്‍ക്കുന്നോരുണ്ണികളറിയുക
ഫോട്ടോയിലൊത്തുണ്ടാകും മന്നന്‍
സദിയൊരുക്കിക്കഴിയുമ്പോള്‍ ഉണ്ണുവാന്‍
കുടവയറുമായെത്തീടില്ലേ
കൈകൊട്ടിക്കളിയുടെ താളം മുറുകുമ്പോള്‍
ഓലക്കുടയേന്തിയെത്തും.

വള്ളംകളിക്കാരെ നിങ്ങളെത്തേടിയീ
കായല്‍പ്പരപ്പിലുമെത്തും.

മൈതാനമധ്യത്തും പാടവരമ്പിലും
പ്രജകളെത്തേടിടും മന്നന്‍
സ്റ്റേജുകള്‍ കയറിയിറങ്ങി സൊറ പറ-
ഞ്ഞോടി നടക്കുമീ മന്നന്‍
മന്നനെ കണ്ടു മടങ്ങുമ്പോള്‍ സമ്മാനം
കൈനിറയെ കൊണ്ടുപോകാം.

കാറുണ്ട്, ഫ്‌ളാറ്റുണ്ട്, മണിമാളികയുണ്ട്
നോട്ടുകൊട്ടാരവുമുണ്ടേ
ഓണം നറുക്കെടുപ്പില്‍ പേരുനല്‍കിയാല്‍
വെക്കേഷന്‍ മന്നനൊത്തുണ്ടേ
തീര്‍ന്നില്ല, സമ്മാനമിനിയുമുണ്ടേ
"മാവേലി ഓണ്‍ ദ ഗോ' ആപ്പ് വിസിറ്റ് ചെയ്യൂ... 
ഓണം വരുമ്പോള്‍ (കവിത: മിനി അറുകുലശേരില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക