Image

കാന്‍സറിനെ ചെറുക്കാന്‍ പുതിയ ചികിത്സാരീതി കണ്ടെത്തി

Published on 11 February, 2012
കാന്‍സറിനെ ചെറുക്കാന്‍ പുതിയ ചികിത്സാരീതി കണ്ടെത്തി
കണ്ണൂര്‍: കാന്‍സര്‍ രോഗത്തിന്‌ പുതിയ പ്രതിവിധി കണ്ടെത്തിയതായി കണ്ണൂര്‍ സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം അറിയിച്ചു. കാന്‍സര്‍ ചികിത്സക്ക്‌ ഏറെ പ്രയോജനകരമാകുന്ന ജൈവ സംയുക്തമാണ്‌ കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലെ ഗവേഷണ വിഭാഗം വേര്‍തിരിച്ചെടുത്തത്‌.

`ഉഴിഞ്ഞ' എന്ന ഔഷധ സസ്യത്തില്‍നിന്ന്‌ ബയോട്രാന്‍സ്‌ഫര്‍ സാങ്കേതിക വിദ്യയിലൂടെ വേര്‍തിരിച്ചെടുത്ത ഈ സംയുക്തം കാന്‍സറിനുപുറമെ വാത, നേത്ര രോഗങ്ങളെ ചെറുക്കുന്നതിനും ഫലപ്രദമാണെന്ന്‌ പറയുന്നു. കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള ഇന്‍റര്‍ യൂനിവേഴ്‌സിറ്റി സെന്‍റര്‍ ഫോര്‍ ബയോ സയന്‍സസിലെ ബയോ ടെക്‌നോളജി, മൈക്രോ ബയോളജി വിഭാഗങ്ങള്‍ നടത്തിയ ഗവേഷണങ്ങളിലാണ്‌ ജൈവ സംയുക്തം കണ്ടത്തെിയത്‌.

പല പരമ്പരാഗത ആയുര്‍വേദ ഒൗഷധങ്ങളിലും ബെര്‍ബെറിന്‍ അടങ്ങിയിട്ടുണ്ടെങ്കിലും ഒൗഷധക്കൂട്ട് തയാറാക്കുന്നതിലെ അശാസ്ത്രീയതയും അപാകതയും കാരണം ഇതിന്‍െറ പ്രയോജനം ലഭിക്കുന്നില്ല. പുതിയ കണ്ടത്തെലിന് ഒൗഷധ നിര്‍മാണ മേഖലയില്‍ ഏറെ പ്രധാന്യമുണ്ട്. പച്ച മരുന്നുകളുടെ പ്രവര്‍ത്തന രീതി ശാസ്ത്രീയമായി കണ്ടത്തെി പുറത്തുകൊണ്ടുവരുകയാണ് ബയോ സയന്‍സസ് സെന്‍ററിന്‍െറ ലക്ഷ്യമെന്നും വൈസ്  ചാന്‍സലര്‍ പറഞ്ഞു. സെന്‍റര്‍ ഓണററി ഡയറക്ടര്‍ എം. ഹരിദാസ്, അസോ. പ്രഫ. സി. സദാശിവന്‍, അസി. പ്രഫ. എ. സാബു എന്നിവരുടെ നേതൃത്വത്തില്‍ ഗവേഷണ വിദ്യാര്‍ഥികളായ ഡി. നവീന്‍ ചന്ദ്ര, അഭിലാഷ് ജോസഫ്, ജി.കെ. പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക