Image

ക്‌നാനായ കുടിയേറ്റ അനുസ്മരണ യാത്ര; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 15 September, 2016
ക്‌നാനായ കുടിയേറ്റ അനുസ്മരണ യാത്ര; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

 മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷനും മെല്‍ബണ്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസും സംയുക്തമായി മെല്‍ബണില്‍നിന്നും ടാസ്‌മേനിയായിലേക്ക് കപ്പലില്‍ ക്‌നാനായ കുടിയേറ്റ അനുസ്മരണ യാത്ര നടത്തുന്നു. 

സെപ്റ്റംബര്‍ 17നു (ശനി) രാവിലെ 7.30ന് ഇരുനൂറില്‍പരം അംഗങ്ങള്‍ പോര്‍ട്ട് മെല്‍ബണില്‍ ഒത്തുകൂടും. സ്പിരിറ്റ് ഓഫ് ടാസ്മാനിയ എന്ന കപ്പലില്‍ രാവിലെ ഒമ്പതിന് മെല്‍ബണില്‍ നിന്നും അനുസ്മരണ യാത്ര ക്‌നാനായ മിഷന്റെ ചാപ്ലെയിന്‍ ഫാ. തോമസ് കൂമ്പുക്കല്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ടീ ഷര്‍ട്ടും ജീന്‍സും ആണ് മുഖ്യവേഷം. വിവിധ തരത്തിലുള്ള ഗെയിമുകള്‍, ടാബ്‌ളോ, കോമഡി പരിപാടികള്‍, ക്‌നാനായി തോമായുടെ ചരിത്രം, സിമ്പോസിയങ്ങള്‍, ക്വിസ് മത്സരം തുടങ്ങിയവ അനുസ്മരണ യാത്രയുടെ ഭാഗമായിരിക്കും. 

നാലു ദിവസം നീളുന്ന യാത്രയില്‍ ടാസ്‌മേനിയായിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന സംഘം ഞായറാഴ്ച നടക്കുന്ന താമര്‍ റിസോര്‍ട്ടില്‍ നടക്കുന്ന വിശുദ്ധു കുര്‍ബാനക്ക് ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി, ഫാ. തോമസ് കൂമ്പുക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും. തുടര്‍ന്നു മെല്‍ബണിലെ നോര്‍ത്ത് സെന്ററില്‍നിന്നുള്ള അംഗങ്ങളും സൗത്ത് സെന്ററില്‍ നിന്നുള്ള അംഗങ്ങളും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. 

ക്‌നാനായ അനുസ്മരണ യാത്രയുടെ വിജയത്തിനായി ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി, ഫാ. തോമസ് കൂമ്പുക്കല്‍, ട്രസ്റ്റിമാര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, മെല്‍ബണ്‍ കാത്തലിക് കോണ്‍ഗ്രസിന്റെ ഭാരവാഹികള്‍, വിവിധ കമ്മിറ്റികള്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക