Image

എന്‍എംസിസി 'ഓണം-പോന്നോണം 2016' സെപ്റ്റംബര്‍ 17ന്

Published on 15 September, 2016
എന്‍എംസിസി 'ഓണം-പോന്നോണം 2016' സെപ്റ്റംബര്‍ 17ന്

  മെല്‍ബണ്‍: നോര്‍ത്ത്‌സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്റെ ഓണാഘോഷം 'ഓണം പോന്നോണം 2016' ന് സെപ്റ്റംബര്‍ 17 നു (ശനി) രാവിലെ 9.30ന് എപ്പിംഗ് ഗലാഡ കമ്യൂണിറ്റി സെന്ററില്‍ തിരി തെളിയും. 

കുടുംബാംഗങ്ങളെല്ലാവരും ചേര്‍ന്ന് ഒരുക്കുന്ന ഓണപൂക്കളത്തോടെ ആഘോഷത്തിനു തുടക്കം കുറിക്കും. തുടര്‍ന്നു നടക്കുന്ന പൊതു സമ്മേളനം എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളെല്ലാവരും ചേര്‍ന്ന് നിലവിളക്കു തെളിച്ച് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് മെല്‍വിന്‍ ഡൊമിനിക് ഓണസന്ദേശം നല്‍കും. തുടര്‍ന്നു വാദ്യമേളങ്ങളുടേയും പുലികളിയുടെയും അകമ്പടിയോടെ ഘോഷയാത്രയായി എത്തുന്ന മാവേലിയെ വേദിയിലേക്ക് വരവേല്ക്കും. ഓണാഘോഷത്തിന്റെ മുഖ്യ ആകര്‍ഷണമായ വടംവലി മത്സരത്തില്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും നേതൃത്വത്തില്‍ 10 ടീമുകള്‍ മാറ്റുരയ്ക്കും. തുടര്‍ന്നും ഓണസദ്യ വിളമ്പും. സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ ക്ലീറ്റസ് ചാക്കോയുടെ നേതൃത്വത്തില്‍ വ്യത്യസ്തമാര്‍ന്ന ഓണക്കളികളും സംഘടിപ്പിച്ചിട്ടുണ്ട്. റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പോടെ ഓണാഘോഷത്തിന് തിരശീല വീഴും.

ഫൈവ് സ്റ്റാര്‍ പ്രോപ്പര്‍ട്ടീസ്, മാക്‌സ് ടിവി, പിഎഫ്ജി മണി, ടെക്‌നോ മോട്ടോഴ്‌സ്, ഫര്‍ണീച്ചര്‍ സ്റ്റോപ്പ്, ഗോഡ്‌ഫ്രെയ്‌സ് വാക്വം സ്‌പെഷലിസ്റ്റ്, ജെ ആന്‍ഡ് റ്റി സെക്യൂരിറ്റീസ്, സ്‌പൈസ് വെയര്‍ഹൗസ്, എംപവര്‍ ടൂട്ടോറിംഗ്, ഓസ്‌ഗ്രൊ ഫാം, ബാരി പ്ലാന്റ് ക്രഗിബേണ്‍, ചണ്ഡിഗഡ് ബനട്ടി പാര്‍ലര്‍, ഡിജിയോട്രിക്‌സ് ഡിജിറ്റല്‍ മീഡിയ എന്നിവരാണ് ആഘോഷ പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍. 

വിവരങ്ങള്‍ക്ക്: മെല്‍വിന്‍ ഡൊമിനിക് 0412 113 462, ഷാജി മാത്യു 0431 465 175.

വിലാസം: Galada Communtiy Cetnre, 10B Forum Way Epping.

റിപ്പോര്‍ട്ട്: പോള്‍ മേനാച്ചേരി  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക