Image

പാലക്കാട്ട് 700 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു

Published on 11 February, 2012
പാലക്കാട്ട് 700 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു
പാലക്കാട്: കാറില്‍ ഒളിച്ചുകടത്തുകയായിരുന്ന എഴുന്നൂറു ലിറ്റര്‍ സ്പിരിറ്റ് പാലക്കാട് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. പുലര്‍ച്ചെ 5.30ന് ഒലവക്കോട് കാവില്‍പ്പാടാണ് കാറില്‍ കടത്തിയ സ്പിരിറ്റ് പിടികൂടിയത്.

തമിഴ്‌നാട് സ്വദേശിയായ ഒരാളെ അറസ്റ്റുചെയ്തു. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. കന്നാസുകളിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു വാഹനപരിശോധന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക