Image

മാലെദ്വീപിലെ ഇന്ത്യാക്കാര്‍ സുരക്ഷിതര്‍: ഹൈക്കമ്മീഷന്‍

Published on 11 February, 2012
മാലെദ്വീപിലെ ഇന്ത്യാക്കാര്‍ സുരക്ഷിതര്‍: ഹൈക്കമ്മീഷന്‍
മാലെ: മാലെദ്വീപിലെ ഇന്ത്യാക്കാര്‍ സുരക്ഷിതരാണെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഏതാണ്ട് 29,000 ഇന്ത്യാക്കാരാണ് ഇവിടെയുള്ളത്. അവരില്‍ 22,000 പേരും പ്രധാന ദ്വീപായ മാലെയിലാണ് താമസിക്കുന്നത്. കൂടുതല്‍ പേരും അധ്യാപകന്മാരോ ഡോക്ടര്‍മാരോ ആണ്. ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് അക്രമസംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഹൈക്കമ്മീഷന്‍ വ്യക്തമാക്കി.


വിദേശീയരെ ലക്ഷ്യം വെച്ചുള്ളതല്ല സംഘര്‍ഷങ്ങള്‍. രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനുള്ള എല്ലാ ശ്രമങ്ങളും സൈന്യത്തിന്റെയും ഭരിക്കുന്നവരുടെയും ഭാഗത്ത് നിന്നുണ്ടാകുന്നുണ്ടെന്നും ഹൈക്കമ്മീഷന്‍ അറിയിച്ചു.


ഇന്ത്യാക്കാര്‍ എന്തെങ്കിലും പ്രതിസന്ധി നേരിടുന്ന പക്ഷം ഉടന്‍തന്നെ ഹൈക്കമ്മീഷനുമായി ബന്ധപ്പെടണമെന്നുള്ള അഭ്യര്‍ത്ഥനയും നടത്തിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക