Image

മെല്‍ബണ്‍ സീറോ മലബാര്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെപ്റ്റംബര്‍ 16, 17 (വെള്ളി, ശനി) തീയതികളില്‍

Published on 17 September, 2016
മെല്‍ബണ്‍ സീറോ മലബാര്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെപ്റ്റംബര്‍ 16, 17 (വെള്ളി, ശനി) തീയതികളില്‍

 മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ മൂന്നാമത് പാസ്റ്ററല്‍ കൗണ്‍സില്‍ സെപ്റ്റംബര്‍ 16, 17 (വെള്ളി, ശനി) തീയതികളില്‍ സിഡ്‌നിയിലെ ബോള്‍ക്കാം ഹില്ലിലുള്ള സെന്റ് ജോസഫ് സെന്ററില്‍ നടക്കും. 

16ന് (വെള്ളി) രാവിലെ 10.30ന് മാര്‍ ബോസ്‌കോ പുത്തൂരിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലിയോടെ കൗണ്‍സില്‍ ആരംഭിക്കും. ബ്രോക്കണ്‍ബേ ന്യു ഇവാഞ്ചലൈസേഷന്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഡയറക്ടര്‍ ഡാനിയല്‍ അംഗ്, കാത്തലിക് ചര്‍ച്ച് ഇന്‍ഷ്വറന്‍സ് അക്കൗണ്ട് എക്‌സിക്യൂട്ടീവ് പീറ്റര്‍ ഡുഹെര്‍ട്ടി, സിഡ്‌നി രൂപത വൈദികന്‍ ഫാ. ആന്‍ഡ്രൂ ജയിംസ്, ഡാര്‍വിനിലെ മതബോധന വിഭാഗം പ്രധാനാധ്യപകന്‍ സോജിന്‍ സെബാസ്റ്റ്യന്‍, രൂപത ഫിനാന്‍ഷ്യല്‍ കൗണ്‍സില്‍ അംഗം ആന്റണി ജോസഫ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. രൂപതയില്‍ സേവനം ചെയ്യുന്ന വൈദികരും വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമുള്ള അല്മായ പ്രതിനിധികളും ഉള്‍പ്പെടെ 56 ഓളം പേര്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പാസ്റ്റര്‍ കൗണ്‍സിലില്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക