Image

അമേരിക്ക (നോവല്‍-28) മണ്ണിക്കരോട്ട്

Published on 16 September, 2016
അമേരിക്ക (നോവല്‍-28) മണ്ണിക്കരോട്ട്
തങ്കച്ചന്‍ ഭാര്യയെ തൃപ്തിപ്പെടുത്താന്‍ കഴിവില്ലാത്ത  ഒരു ഷണ്ഡനാണെന്ന് മോനി കോടതിയെ ബോദ്ധ്യപ്പെടുത്തി. ഈ ഒരു കാരണത്താല്‍ ഏതൊരു സ്ത്രീക്കും ഉടനടി ഡിവോഴ്‌സെടുക്കാമെന്ന് വക്കീലും കാത്തിയും അവളെ ഉപദേശിച്ചിട്ടുണ്ട്.

അതേ കാരണത്താല്‍ തങ്കച്ചന്‍ മോനിയുടെ ഭര്‍ത്താവായിരിക്കാന്‍ യോഗ്യനല്ലെന്ന് കോടതി വിധിച്ചു.

തങ്കച്ചനും മോനിയും... കുട്ടിക്കാലത്തു തുടങ്ങി യൗവ്വനത്തില്‍ മൊട്ടിട്ടു വിരിഞ്ഞ പ്രേമം. എന്നും ഒന്നായി ജീവിക്കാന്‍ ജനിച്ചവരെന്ന സങ്കല്പം. ആ സങ്കല്പമാകുന്ന മഹാസൗധം ഒരു ചില്ലുകൊട്ടാരം പോലെ പൊട്ടിത്തകര്‍ന്നു നിലം പതിച്ചിരിക്കുന്നു. 

തിരുവല്ലായിലെ സ്വാമി പാലത്തിനപ്പുറത്തും ഇപ്പുറത്തും നിന്നു തുടങ്ങിയ പ്രേമം. അമേരിക്കന്‍ കോര്‍ട്ടില്‍ കൊണ്ടുചെന്നുവസാനിച്ചിരിക്കുന്നു. അതും താനൊരു പുരുഷ പ്രാപ്തിയില്ലാത്തവനാണെന്ന് പ്രേമഭാജനത്തിന്റെ പരാതിയെ വിലയിരുത്തി വിധിയെഴുതിക്കൊണ്ട്.

അയാള്‍ കണ്ണീരൊഴുക്കി. എന്തെല്ലാമായിട്ടും അവളെ മറക്കാനോ വെറുക്കാനോ കഴിയുന്നില്ല.

മോനിക്ക് സന്തോഷം. തന്റെ അമേരിക്കനൈസ്ഡ് ജീവിതത്തിന് നാമമാത്രമായെങ്കിലും ഉണ്ടായിരുന്ന ഒരു വിഘ്‌നം-അതിന്റെ അവാസനകണ്ണിയും പൊട്ടിവീണിരിക്കുന്നു. കൂടിവിട്ട ഒരു പക്ഷിയെപ്പോലഒറ്റ, സ്വാതന്ത്ര്യത്തിന്റെ പരമ കോടിയിലേക്ക് പറന്നുയരാന്‍ തുടങ്ങി.

മോനി സ്ഥിരമായി ഡോക്ടര്‍ ഗുപ്തയോടൊപ്പമായി. അടുപ്പം കൂടി. അധികാരം തുടങ്ങി. ഒരു  ഭാര്യയെപ്പോലെ പെരുമാറാന്‍ തുടങ്ങി.

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയില്‍ കയറില്ലാത്ത കന്നിനെപ്പോലവള്‍ കൂത്താടി. രത സുഖത്തില്‍ നീരാടി.

ദിവസങ്ങള്‍ കൊഴിഞ്ഞു വീണു.

തങ്കച്ചനില്‍ നിന്നും സ്വതന്ത്രയായെങ്കിലും ഗുപ്തയെ സ്വന്തമായി കിട്ടണം. മുമ്പും പലപ്പോഴും അക്കാര്യം അയാളോട് സൂചിപ്പിച്ചിട്ടുണ്ട്. അയാള്‍ക്ക് വേറെ ഗേള്‍ഫ്രണ്ട്‌സ് ഉണ്ടെന്ന് കേള്‍ക്കുന്നു. ഇനിയും അതു പാടില്ല. അയാള്‍ തന്റേതു മാത്രമായിരിക്കണം.

ഇനിയെങ്കിലും നമ്മുടെ വിവാഹം നടക്കണം.

അവകാശ ധ്വനിയോടെ മോനി ഒരു ദിവസം ഡോക്ടര്‍ ഗുപ്തയെ വീണ്ടും ഓര്‍മ്മിപ്പിച്ചു.

നീ ചുമ്മാതിരി പെണ്ണേ കാര്യം വല്ലതും ഉണ്ടെങ്കില്‍ പറയണം. ഡോക്ടര്‍ ഗുപ്തയ്ക്ക് ഇപ്പോഴും കാര്യം നിസ്സാരം.

ചുമ്മാതല്ല കാര്യമായിട്ടാണ് ഞാന്‍ പറയുന്നത്. ഇനിയെങ്കിലും നിയമാനുസരണം നമ്മള്‍ ഭാര്യാഭര്‍ത്താക്കളാകണം.

തമാശ പറയാതെ പെണ്ണേ.

തമാശയോ? കല്യാണം കഴിക്കാതെ എത്ര നാള്‍ ഇങ്ങനെ കഴിയാനാണ്?

നിനക്കാവശ്യമുള്ള നാള്‍വരെ.

അതെന്താണ്, നിങ്ങള്‍ക്കെന്നെ ആവശ്യമില്ലേ?

പെണ്ണേ, കാര്യമൊക്കെ കാര്യം. അയാള്‍ തുറന്നു പറഞ്ഞു. ഈ വിവാഹം എന്ന വിഷയം എന്നോട് സംസാരിക്കേ വേണ്ട. അതിനു വേറെ ആളിനെ നോക്ക്. ഞാനൊരു ഡോക്ടറാണ്. ധാരാളം സ്ത്രീകളുമായി ഇടപെടും. അതിലൊന്ന് നീയും. നിനക്ക് ഏത് പുരുഷ•ാരേയും കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട്. അതുകൊണ്ട് നിന്നോട് കൂടുതല്‍ താല്‍പര്യമുണ്ടെന്നു മാത്രം. നീയും ആവശ്യത്തിന് എന്നെ അനുഭവിച്ചില്ലേ. അതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട.

ആ വാക്കുകള്‍ അവളുടെ ഉള്ളില്‍ മുള്ളുപോലെ തറഞ്ഞു. പോളുമായ പിരിഞ്ഞശേഷം ആദ്യമായി മോനിയുടെ കണ്ണുകള്‍ നിറഞ്ഞു. 

നിങ്ങളെന്നെ വഞ്ചിച്ചു.

മോനിക്ക് കൂടുതല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ല.

ഞാന്‍ വഞ്ചിട്ടില്ല. നിന്റെ ഇഷ്ത്തിനല്ലേ എന്നോട് അടുത്തത്? അടുക്കുന്നതവരോട് മറുത്തു പറയുന്ന സ്വഭാവം എനിക്കില്ല. ഞാന്‍ നിനക്കു വാക്കും തന്നിട്ടുമില്ല. പിന്നെങ്ങനെ വഞ്ചിക്കും?

നിങ്ങളെ നോക്കിക്കൊണ്ടാണ് ഞാന്‍ ഡിവോഴ്‌സെടുത്ത്ത.ഇപ്പോള്‍ നിങ്ങളെന്നെ വഞ്ചിക്കുകയാണ്.

നിനക്ക് ഡോക്ടറെ തന്നെ വേണമെങ്കില്‍ ഇനി ആയാലും മതി. നാട്ടില്‍ പോയി ശ്രമിച്ചാല്‍ നടക്കും. പക്ഷെ, എന്നോടു വേണ്ടാ.

താന്‍ വെറും ഒരാഭാസനാണ്.

മോനിക്ക് കോപം സഹിക്കുന്നില്ല. ദുഃഖം ഹൃദയത്തില്‍ ഒതുങ്ങുന്നില്ല.

ഫ് തേവിടിശീ. നീ പറഞ്ഞുപറഞ്ഞ് ആളായി കാണിക്കുന്നൊ? എത്രപേര്‍ കയറി ഇറങ്ങിയതാടി നീയ്. എന്നിട്ടും നീ പതിവ്രത. ഞാന്‍ ആഭാസന്‍.പക്ഷേ, ഞാന്‍ ഒരു ബാച്ചിലര്‍, നീയോടീ?പോ നിന്റെ പാട്ടിന്. ഈ പുങ്കണ്ണീരൊന്നും എനിക്കു കാണണ്ടാ.

ഗുപ്ത പടക്കം പൊട്ടുന്നതുപോലെ പൊട്ടിച്ചു.

അവളുടെ കണ്ണുകളില്‍ നിന്ന് കണ്ണീരൊഴുകി. ഇനിയും അവിടെ ഇരുന്നിട്ട് കാര്യമില്ലെന്ന് മോനിക്കു മനസ്സിലായി. കോപവും ദുഃഖവും സഹിക്കുന്നില്ല. അയാളെ കടിച്ചു കീറി തിന്നാന്‍ തോന്നുന്നു. വെടിവെച്ചിടാന്‍ തോന്നുന്നു.

തന്നെ ഞാന്‍ വെറുതെ വിടുകയില്ല.ഇതിനു പകരം ഞാന്‍ കാണിച്ചു തരും.

പോകാനായീ തിരഞ്ഞുകൊണ്ട് അവള്‍ മുന്നറിയിപ്പുകൊടുത്തു. ഫ് പോടീ നിന്റെ പാട്ടിന്. നീ കാണുന്നതിന് എത്രയോ മുമ്പേ ഈ കളി ഞാന്‍ തുടങ്ങിയതാടീ....

മോനി പുറത്തിറങ്ങി. ഗുപ്ത കതകു വലിച്ചടച്ചു. 

അവള്‍ നേരെ കാത്തിയുടെ അുെത്തെത്തി. തന്നെ അമേരിക്ക നൈസ്ഡാക്കിയ ഉസ്താദ്.

മോനി എല്ലാം പറഞ്ഞു. പതിവുപോലെ കാത്തിക്ക് അതും നിസ്സാരം. അവല്‍ മോനിയെ സമാധാനിപ്പിച്ചു. ആശ്വാസവാക്കുകല്‍ പറഞ്ഞു. അമേരിക്കന്‍ ജീവിതത്തെപ്പറ്റി വീണ്ടും ഒരു വലിയ വിശദീകരണം നടത്തി. സ്വന്തം ജീവിതത്തെ ഒരിക്കല്‍ കൂടി എടുത്തുകാണിച്ചു. മോനി അമേരിക്കനൈസ്ഡായതു പോരെന്ന് കുറ്റപ്പെടുത്തു. 

മോനി ശ്രദ്ധിച്ചു. കാത്തി എങ്ങോ പോകാന്‍ തയ്യാറായി നില്‍ക്കുന്നതുപോലെ. 

നീ എവിടെ പോകുന്നു കാത്തീ...

അവളുടെ ശബ്ദം പതറിയിരുന്നു.

ങാ. അതു പറയാന്‍ ഞാനറ്ങു വിട്ടുപോയി. ഇന്ന് എന്റെ മമ്മി ഫ്‌ളോറിഡായില്‍ നിന്നു വിളിച്ചിരുന്നു. മമ്മിക്ക് സുഖമില്ല. ആശുപത്രിയിലാണ്. സുഖമില്ലെന്നറിഞ്ഞപ്പോള്‍ മമ്മിയുടെ ബോയ്ഫ്രണ്ട് അവരെ വിട്ടുട്ടുപോയി. എന്റെ പഴയ ഒരു ബോയ് ഫ്രണ്ടായിരുന്നു അയാള്‍. ഇപ്പോള്‍ അവര്‍ ഒറ്റക്കാണ്. അതുകൊണ്ട് ഉടനെ എനിക്കങ്ങോട്ടു പോകണം.

എന്നു വരും കാത്തീ?

മോനിയുടെ കണ്ണുകല്‍ നിറഞ്ഞു. ഗദ്ഗദം തൊണ്ടയില്‍ തടഞ്ഞു.

മമ്മി സുഖമായാലുടനെ വരാം. അതവരെ നിനക്കിവിടെ താമസിക്കാം.

ഞാന്‍ തനിച്ചോ?

അതിനെന്താ മോനീ?ഇതുവരെ ഞാന്‍ തനിച്ചല്ലേ ഇവിടെ താമസിച്ചിരുന്നത്?ഒന്നും ഭയപ്പെടാനില്ല. കുറെക്കൂടി ധൈര്യപ്പെട്ടാല്‍ മതി. പിന്നെ നമ്മുടെ  ബോയ്ഫ്രണ്ട്‌സെല്ലാമുണ്ട്. എന്താവശ്യമുണ്ടെങ്കിലും അവരോടു പറഞ്ഞാല്‍ മതി. നമുക്ക് ഫോണില്‍ വിവരങ്ങള്‍ പറയാം. ഓ.ടശ.

കാത്തി പോയി. മോനിക്ക് സമാധാനവും സന്തോഷവും തോന്നിയില്ല.അറിയാത്ത ഏതോ ഭീതി അവളെ വലംവെച്ചുകൊണ്ടിരുന്നു.

ബോയ്ഫ്രണ്ട്‌സിന്റെ സന്ദര്‍ശനം കുറഞ്ഞില്ല. പക്ഷേ, ഒന്നിനും മനസ്സ് തോന്നുന്നില്ല. ഒന്നിലും പഴയസുഖം അനുഭവപ്പെടുന്നില്ല. ഈ ലോകത്തില്‍താന്‍ ഒറ്റക്കോ എന്നൊരു ചിന്ത ആദ്യമായി മോനിയുടെ മനസ്സില്‍ മുളപൊട്ടി. അതുവരെ ധൈര്യപ്പെട്ടിരുന്ന മനസ്സ് ചഞ്ചലപ്പട്ടു ഹൃദയത്തിന് ഒരു ഭാഗം.

ദിവസങ്ങള്‍ ഇഴഞ്ഞു നീങ്ങി.

മിക്കവാറും ദിവസങ്ങളില്‍ കാത്തിയുമായി ഫോണില്‍ സംസാരിക്കും. ഒരു ദിവസം കാത്തി അറിയിച്ചു.

മോനീ എനിക്കിവിടെ നല്ല രണ്ട് ബോയ്ഫ്രണ്ട്‌സിനെ കിട്ടി. തേടിയവള്ളി കാലില്‍ ചുറ്റിയതുപോലെ രണ്ടും എന്റെ ചൂണ്ടയില്‍ കുടുങ്ങിയിരിക്കുകയാ.

ഒന്ന് ഫ്രാങ്കവാല്‍ട്ടേഴ്‌സ്, ഒരു വലിയ കോടീശ്വരനും ബിസിനസ്‌കാരനും, അയാള്‍ക്ക് സ്വന്തമായി പ്ലെയിനും ഒക്കെയുണ്ട്. ഞങ്ങളുടെ ആദ്യത്തെ ഡേറ്റിങ്ങിന് ഫ്‌ളോറിഡായിലെ ഏറ്റവും വലിയ ഫൈവ്സ്റ്റാര്‍ ഹോട്ടലിലാണ് പോയത്. എന്നെ വലിയ ഇഷ്ടമായി. ചോദിച്ചതെല്ലാം വാങ്ങിച്ചു തന്നു. ഹോ, ജീവിതത്തില്‍ ഇത്ര വലിയ ആഡംബരങ്ങളൊന്നും ഞാന്‍ അനുഭവിച്ചിട്ടില്ല മോനീ. എങ്ങനെയെങ്കിലും കുറ്ചചുനാള്‍ അയാളുടെ കൂടെ താമസിക്കണം. പിന്നെ കേസ് കൊടുത്താലും ജീവിതകാലം മുഴുവനും കഴിക്കാനുള്ള പണം അടിച്ചെടുക്കാം. ഇപ്പോള്‍ ഞാനയാളുടെ മിയമിയിലേ ബീച്ച് ഹൗസില്‍ താമസിക്കുന്നു. ഏതാണ്ട് മൂന്നു മില്ല്യണ്‍ ഡോളര്‍ വിലമതിയ്ക്കുന്ന ഒരു മാന്‍ഷന്‍.

മോനിയുടെ ഹൃദയമിടിപ്പിന്റെ വേഗത കൂടി. ഫോണ്‍ പിടിച്ച കരം വിറയ്ക്കുന്നു. നെറ്റിയില്‍ വിയര്‍പ്പു പൊടിയുന്നു. കാത്തി നിര്‍ത്തിയില്ല.

പക്ഷേ, ഫ്രാങ്ക് മിക്കവാറും ബിസിനസ് ടൂറിലാണ്. അയാള്‍ ഇവിടെ ഉണ്ടെങ്കിലും എനിക്ക് അയാള്‍ മാത്രം പോരാ. അതിനാണ് ജാക്ക്ഫീല്‍ഡിനെ കണ്ടുപിടിച്ചത്. നലല ആരോഗ്യവും എന്തിനും കഴിവുള്ളമുള്ള ഒരു ചെറുപ്പക്കാരന്‍ ഇറ്റാലിയനാണ്. ഹൊ, അയാളുടെ കാര്യം എന്തു പറയാനാണ് മോനീ.

അതൊക്കെ പോട്ട്, നിന്നോട് പറയാന്‍ വന്ന കാര്യം. ഇവിടെ എനിക്ക് എല്ലാംകൊണ്ടും നല്ല സൗകര്യമായി. അതുകൊണ്ട് ഇനി ഞാനങ്ങോട്ട് വരുന്നില്ല. നിനക്ക് അവിടെ തന്നെ താമസിക്കാം. എന്റെ സാധനങ്ഹലൊക്കെ നിനക്കുപയോഗിക്കാം. ഓ.കെ.

കാത്തീീ നീയും എന്നെ വിട്ടിട്ടുപോയി.

മോനിയുടെ ഹൃദയം പിടഞ്ഞു. തൊണ്ടയിടറി. കണ്ണുകള്‍ കവിഞ്ഞൊഴുകി.

മോനീ, നീ ഇതുവരെ ശരിക്ക് അമേരിക്കനൈസ്ഡായിട്ടില്ല. കാത്തി വീണ്ടും മോനിയെ കുറ്റപ്പെടുത്താനും ഉപദേശിക്കാനും തുടങ്ങി. ഇങ്ങനെയൊക്കെയാണ് അമേരിക്കന്‍ ജീവിതം. സ്വന്തം നേട്ടമാണ് എല്ലാവരുടെയും നോട്ടം. ആരെ നഷ്ടപ്പെടുത്തിയാലും മറ്റാര്‍ക്കും എന്തു സംഭവിച്ചാലും അതു നേടിയെടുക്കാനാണ് ഓരോരുത്തരുടെയും ശ്രമം. നീ കുറെക്കൂടി അമേരിക്കനൈസ്ഡായാല്‍ പ്രശ്‌നങ്ങളൊക്കെ നിസ്സാരമായിക്കൊള്ളും. ഓ.കെ.

മോനിക്ക് അതില്‍ കൂടുതല്‍ അമേരിക്കനൈസ്ഡാകാന്‍ കഴിഞ്ഞില്ല. ഈ ലോകത്തില്‍ താനൊറ്റയ്‌ക്കോ എന്ന് അവളുടെ ഉള്ളില്‍ മുളപൊട്ടിയ ഭീതി വളര്‍ന്നു വലുതാകുന്നു. പടര്‍ന്ന് പന്തലിക്കുന്നു. അവളെ പിടിച്ചടക്കുന്നു. ഹൃദയം ഉരുകുന്നു. കണ്ണുകളില്‍ കൂടി പേമാരി പെയ്യുന്നു.

ഇനി തന്റെ ജീവിതം എങ്ങനെയാകും?

ഭാവിയെപ്പറ്റി അന്നാദ്യമായി മോനിക്കു ചിന്തതോന്നി.

ഈ ലോകത്ത് തന്റേതായി ആരുമില്ലെന്നോ?

തങ്കച്ചന്‍ ഇപ്പോള്‍ എവിടെ ആയിരിക്കുമോ? ഒരുനോക്ക് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍! ഒരു വാക്ക് പറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍! എന്റെ പൊന്നു തങ്കച്ചാ!

ഇതേ സമയം ഹൂസ്റ്റണില്‍, റോസിയുടെ ഭര്‍ത്താവ് ഫിലിപ്പും റോക്കി ജോണ്‍സന്റെ ഭാര്യ ലില്ലിക്കുട്ടിയും പുതുബന്ധത്തിന്റെ പരമകോടിയില്‍ പറന്നെത്തി. പുത്തന്‍സുഖത്തിന്റെ പാനപാത്രം ആവോളം മൊത്തിക്കൊണ്ടിരുന്ന അവര്‍ക്ക് ദിവസങ്ങള്‍ ഹ്രസ്വമായി തോന്നി.

അപ്പോള്‍ റോക്കി ജോണ്‍സണും ഒരു പുതയ ബന്ധത്തിലേക്ക് വഴുതി വീഴുകയായിരുന്നു. ഇനിയൊരിക്കലും ലില്ലിക്കുട്ടിയുമായി തനിക്കൊരു ജീവിതമില്ലെന്ന തീരുമാനത്തിലാമ് അയാള്‍ ഹൂസ്റ്റണ്‍ വിട്ടത്.

ഫോര്‍ദാം യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കകം റോക്കി റോസിനിയെ പരിചയപ്പെട്ടു. അവിടെ എം.ബി.എ.യ്ക്കു പഠിക്കുന്ന ഒരു മലയാളി പെണ്‍കുട്ടി. 

റോസിനി സുന്ദരിയാണ്. ചന്തമുള്ള പുഞ്ചിരി, സൗഹാര്‍ദ്ദമായ സംസാരം, ആരെയും ആകര്‍ഷിക്കുന്ന സ്വഭാവം.റോക്കിയേക്കാളും അഞ്ചുവയസ് കുറവുണ്ട്. അയാളുടെ ഭാര്യയായ ലില്ലിക്കുട്ടിയേക്കാള്‍ പത്തുവയസ്സ് കുറവ്.

വിദ്യാഭ്യാസവും സംസ്‌കാരവുമുള്ള അവര്‍ കൂടുതല്‍ അടുത്തു. അവളുടെ സമീപ്യത്തില്‍ അയാള്‍ക്ക് ആനന്ദം തോന്നി. അവള്‍ക്ക് ധൈര്യവും സുരക്ഷിതത്വവും തോന്നി. അപരിചിതമായ ഏതൊക്കെയോ അനുഭൂതികള്‍ അവരെ വലയം ചെയ്തു.

വിദ്യാഭ്യാസവും സംസ്‌കാരവുമുള്ള അവര്‍ കൂടുതല്‍ അടുത്തു. അവളുടെ സാമീപ്യത്തില്‍ അയാള്‍ക്ക് ആനന്ദം തോന്നി. അവള്‍ക്ക് ധൈര്യവും സുരക്ഷിതത്വവും തോന്നി. അപരിചിതമായ ഏതൊക്കെയോ അനുഭൂതികള്‍ അവരെ വലയം ചെയ്തു.

റോക്കിയോട് എപ്പോഴും സംസാരിച്ചിരിക്കാനും സമയം ചെലവാക്കാനും അവള്‍ കൊതിച്ചു. തമ്മില്‍ കാണാതാകുമ്പോള്‍ വിളിക്കും. അയാളുടെജോലി സ്ഥലത്തും താമസസ്ഥലത്തും വിളിക്കും.

റോക്കീ, ഐ ലൗവ് യൂ. ഒരു ദിവസം അവള്‍ അറിയിച്ചു.

റോസിനിയോട് റോക്കിക്കും താല്പര്യം തോന്നി. പക്ഷേ, തനിക്ക് ഒരു ഭാര്യയും കുട്ടിയുമുണ്ട്. പിന്നെ അവിവാഹിതയായ ഒരു പെണ്‍കുട്ടിയെ എങ്ങനെ വഞ്ചിക്കും? അയാള്‍ ചിന്തിച്ചു.

ഒടുവില്‍ അയാള്‍ തന്റെ കഥകളെല്ലാം അവളെ അറിയിച്ചു. റോസിനിയെ സ്‌നേഹിച്ചാലും ഇല്ലെങ്കിലും ലില്ലിക്കുട്ടിയുമായി ഇനിയൊരു ജീവിതമില്ല. അവളില്‍ നിന്ന് താന്‍ നിയമപരമായി മോചിതനാകാന്‍ പോകുകയാണ്.

റോക്കീ, നമ്മള്‍ പരസ്പരം കാണുന്നതിനുമുമ്പേ നിങ്ങള്‍ ലില്ലിക്കുട്ടിയില്‍ നിന്ന് മോചിതനാകാന്‍ തീരുമാനിച്ചതാണല്ലോ. എനിക്ക് റോക്കിയോട് പ്രേമമുണ്ട്. നിങ്ങളെന്നെ സ്‌നേഹിക്കുന്നെങ്കില്‍, നിങ്ങളെ വിവാഹം കഴിക്കാന്‍ ഞാന്‍ തയ്യാറാണ്.

റോസിനി തന്റെ ആഗ്രഹം അറിയിച്ചു. 

റോസിനീ, ജീവിതത്തില്‍ ഇത്രയും ഞാന്‍ ആരെയും ഇഷ്‌പെട്ടിട്ടില്ല. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ഇതു സത്യം. എങ്കിലും ഒരിക്കല്‍ ഞാന്‍ വിവാഹം കഴിച്ചവനാണ്.

അതു പറഞ്ഞു കഴിഞ്ഞതാണ്.

നീ ചെറുപ്പമാണ്. സുന്ദരിയാണ്. എന്നെക്കാളും നല്ല ചെറുപ്പക്കാരെ  ഭ ര്‍ത്താവായി കിട്ടിയെന്നിരിക്കും.

ഉപദേശത്തിന് നന്ദി. പക്ഷെ, എനിക്കത് ആവശ്യമില്ല. 

റോസിനിയുടെ  വീട്ടുകാരില്‍ നിന്ന് എതിര്‍പ്പുണ്ടായേക്കും.

എന്റെ ഭാവി ഞാനാണ് തീരുമാനിക്കുന്നത്. റോക്കിയോടൊപ്പം അതു ഭാസുരമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

റോസിനീ, നീ എന്റെ ഹൃദയത്തില്‍ ജീവിക്കുന്നു. ഇപ്പോള്‍ തന്നെ നിന്നെ  ഭാര്യയായി സ്വീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, ഇനി എല്ലാം നിയമപ്രകാരം വിവാഹമോചനം കഴിഞ്ഞിട്ട് മാത്രം മതി.
(തുടരും.....)


അമേരിക്ക (നോവല്‍-28) മണ്ണിക്കരോട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക