വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ എട്ടാമത് ഗ്ലോബല്‍ കോണ്‍ഫറന്‍സ് ജര്‍മ്മനിയില്‍
ഫിലിപ്പ് മാരേട്ട് Published on 11 February, 2012
ലോക മലയാളി കൗണ്‍സിലിന്റെ എട്ടാമത് ഗ്ലോബല്‍
കോണ്‍ഫറന്‍സ് ജര്‍മ്മനിയിലെ കോളോണില്‍ അരങ്ങേറുന്നു. 2012 മെയ് 3ന്
ആരംഭിച്ച് മെയ് 6ന് ഈ സമ്മേളനം പര്യവസാനിക്കും. അമേരിക്ക, കാനഡ,
ഓസ്ട്രേലിയ, നൈജീരിയ, സൗത്ത് ആഫ്രിക്ക, സൗദി അറേബിയ, മസ്ക്കറ്റ്, ബഹറിന്‍
, യു.എ.ഇ, ഖത്തര്‍ , കുവൈറ്റ്, മലേഷ്യ, സിംഗപ്പൂര്‍ , ജപ്പാന് ,
ഓസ്ട്രേലിയ, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്റ്, യു. കെ, ബല്‍ജിയം, ഹോളണ്ട്,
ഇറ്റലി, ന്യൂസിലാന്റ്, അയര്‍ലാന്റ് എന്നിവിടങ്ങളില്‍ നിന്നും പ്രതിനിധികള്‍
ഈ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാംസ്ക്കാരിക, സാമൂഹിക, വിദ്യാഭ്യാസ,
രാഷ്ട്രീയ, വ്യവസായിക രംഗങ്ങളില്‍ പ്രശോഭിക്കുന്ന നിരവധി മലയാളി
പ്രതിഭാശാലികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും. വേള്‍ഡ് മലയാളി
കൗണ്‍സിലിന്റെ ജര്‍മ്മന്‍ പ്രോവിന്‍സ് ഈ സമ്മേളനത്തിന് ആതിഥേയത്വം
വഹിക്കും.
രജിസ്ട്രേഷന് , വിസാ, ടൂര്‍ പ്രോഗാം എന്നിവയെ കുറിച്ച് വിശദമായി
പ്രതിപാദിക്കുന്ന കോണ്‍ഫറന്‍സ് ബുള്ളറ്റിന് www.worldmalayalee.de എന്ന വെബ്സൈറ്റില്‍
പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള മലയാളികളെ ഈ സമ്മേളനത്തിലേക്ക്
സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിക്കുന്നു. രജിസ്ട്രേഷന്
ഉറപ്പാക്കുന്നതിനായി മാര്‍ച്ച് 31ന് മുന്‍പ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഫോറം
പൂരിപ്പിച്ചയക്കണം.
ഈ സമ്മേളനത്തില്‍ വിശിഷ്ടാതിഥികളായി. മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി,
മന്ത്രിമാരായ ശ്രീ. വയലാര്‍ രവി, ശ്രീ. ഇ. അഹമ്മദ്, ശ്രീ. കെ.സി.
വേണുഗോപാല്‍ , ശ്രീ. കുഞ്ഞാലിക്കുട്ടി, ശ്രീ. ഗണേഷ് കുമാര്‍ , നോര്‍ക്ക
മിനിസ്റ്റര്‍ മുതലാവര്‍ എത്തുന്നു.
ലോക മലയാളി സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും അതിനുള്ള
പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനുമുള്ള ചര്‍ച്ചകള്‍ക്ക് ഈ സമ്മേളനം വേദി
ഒരുക്കുന്നു. അതുപോലെ കേരളത്തിന്റെ വികസനത്തിനാവശ്യമായ പുതിയ
പ്രോജക്ടുകള്‍ കേരളാ ഗവണ്മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും ആ
പ്രോജക്ടുകളില്‍ പങ്കാളികളാകാന്‍ പ്രവാസി മലയാളികള്‍ക്ക് അവസരമൊരുക്കാനും ഈ
സമ്മേളനം ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
വിദേശ മലയാളി സംരംഭകര്‍ക്ക് കേരളത്തില്‍ നടത്താന്‍ സാധിക്കുന്ന നിക്ഷേപക
സംരംഭങ്ങളെക്കുറിച്ച് മുഖാമുഖം ചര്‍ച്ച ചെയ്യാന്‍ സാധിക്കുന്ന ബിസിനസ് ഫോറം
ഈ ഗ്ലോബല്‍ മീറ്റിന്റെ മുഖ്യ ആകര്‍ഷണമാണ്. അമേരിക്കയില്‍ നിന്നും നിരവധി
മലായളികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന അമേരിക്കന്‍ മലയാളികള്‍ വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
ഡോ. ജോര്‍ജ് ജെയ്ക്കബ് : 201-447-6609, അലക്സ് വിളനിലം കോശി: 908-461-2606
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല