Image

മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കര്‍ദ്ദിനാള്‍ സ്ഥാനാരോഹണം: അല്മായ പ്രതിനിധിസംഘം റോമിലേക്ക്

Published on 11 February, 2012
മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കര്‍ദ്ദിനാള്‍ സ്ഥാനാരോഹണം: അല്മായ പ്രതിനിധിസംഘം റോമിലേക്ക്
കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കര്‍ദ്ദിനാള്‍ സ്ഥാനാരോഹണ ചടങ്ങിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള സഭയിലെ അല്മായ പ്രതിനിധികള്‍ പങ്കെടുക്കും. ആദ്യ പ്രതിനിധിസംഘം സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ , കെസിബിസി അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 15ന് റോമിലെത്തും. 16, 17 തീയതികളിലായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അല്മായ പ്രതിനിധികള്‍ എത്തിച്ചേരും. 18-ാം തീയതിയിലെ സ്ഥാനാരോഹണച്ചടങ്ങിനെത്തുടര്‍ന്ന് 19, 20 തീയതികളിലായി റോമില്‍ അനുമോദന സമ്മേളനങ്ങളും നടക്കും.

ഷൈജു ചാക്കോ
ഓഫീസ് സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക