Image

യുകെയില്‍ പുതിയ ഇമിഗ്രേഷന്‍ ഫീസിനു ശിപാര്‍ശ; ഏപ്രില്‍ ആറു മുതല്‍ പ്രാബല്യത്തില്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 11 February, 2012
യുകെയില്‍ പുതിയ ഇമിഗ്രേഷന്‍ ഫീസിനു ശിപാര്‍ശ; ഏപ്രില്‍ ആറു മുതല്‍ പ്രാബല്യത്തില്‍
ലണ്ടന്‍: യുകെയില്‍ പുതിയ ഇമിഗ്രേഷന്‍ ഫീസ്‌ ഏര്‍പ്പെടുത്തുന്നതിനുള്ള ശിപാര്‍ശ ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍ അവതരിപ്പിച്ചു. ഇത്‌ അംഗീകരിക്കപ്പെട്ടാല്‍ വീസ ഫീസിലും യുകെ ബേസ്‌ഡ്‌ വീസ ആപ്ലിക്കേഷന്‍ ഫീസിലും വര്‍ധനയുണ്‌ടാകും.

രണ്‌ടു റെഗുലേഷനുകളായി ശിപാര്‍ശകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. അംഗീകാരം ലഭിച്ചാല്‍ ഈ വര്‍ഷം ഏപ്രില്‍ ആറു മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ്‌ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്‌.

ഇമിഗ്രേഷന്‍ സംവിധാനത്തില്‍നിന്നു പ്രയോജനം ലഭിക്കുന്നവര്‍ അതു നടത്തിപ്പിനു വേണ്‌ടിവരുന്ന ചെലവിന്റെ ഒരംശം വഹിക്കേണ്‌ടതാണ്‌ എന്ന ആശയമാണ്‌ ഫീസ്‌ വര്‍ധനയ്‌ക്കു പിന്നിലെന്നു ഗ്രീന്‍ വിശദീകരിച്ചു. ഇതു യുകെ പൗരന്‍മാരുടെ നികുതി ബാധ്യത കുറയ്‌ക്കുമെന്നും മന്ത്രി.

മിക്ക കാറ്റഗറികളിലും രണ്‌ടു ശതമാനം വര്‍ധനയാണ്‌ നിര്‍ദേശിച്ചിരിക്കുന്നത്‌. ചില റൂട്ടുകളില്‍ മാത്രം കൂടുതല്‍ വര്‍ധനയും ശിപാര്‍ശ ചെയ്യുന്നു.
യുകെയില്‍ പുതിയ ഇമിഗ്രേഷന്‍ ഫീസിനു ശിപാര്‍ശ; ഏപ്രില്‍ ആറു മുതല്‍ പ്രാബല്യത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക