Image

`ബര്‍ലിനാലെ' അന്താരാഷ്‌ട്ര ചലച്ചിത്രോല്‍സവം ആരംഭിച്ചു

ജോസ്‌ കുമ്പിളുവേലില്‍ Published on 11 February, 2012
`ബര്‍ലിനാലെ' അന്താരാഷ്‌ട്ര ചലച്ചിത്രോല്‍സവം ആരംഭിച്ചു
ബര്‍ലിന്‍: അന്തര്‍ദേശീയ ചലച്ചിത്രോല്‍വം ബര്‍ലിനാലെ ജര്‍മനിയുടെ തലസ്ഥാനമായ ബര്‍ലിനില്‍ വര്‍ണാഭമായ പരിപാടികളോടെ ആരംഭിച്ചു. വ്യാഴാഴ്‌ച വൈകുന്നേരം യൂറോപ്യന്‍, ഹോളിവുഡ്‌, ബോളിവുഡ്‌ താരപ്രഭയില്‍ പതിനൊന്നുദിന മേളയ്‌ക്ക്‌ തിരി തെളിഞ്ഞു. ഫ്രഞ്ച്‌ ചിത്രമായ അഡിയോക്‌സ്‌ അലെ റൈനെ ആയിരുന്നു ഉദ്‌ഘാടന ചിത്രം.

ആകെ 400 ഓളം ചിത്രങ്ങളാണ്‌ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്‌. മല്‍സരങ്ങളില്‍ മാറ്റുരയ്‌ക്കുന്നത്‌ 18 ചിത്രങ്ങളാണ്‌. നടപ്പുവര്‍ഷം അറബ്‌ ചിത്രങ്ങളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്‌ട്‌.

ഷാരുഖാന്റെ ഡോണ്‍ 2 എന്ന ബോളിവുഡ്‌ ചിത്രം ഫെബ്രുവരി11 നാണ്‌ ഇവിടെ പ്ര്വര്‍ശിപ്പിക്കുന്നത്‌. പൂര്‍ണമായും ബര്‍ലിനില്‍ ചിത്രീകരിക്കപ്പെട്ട ഡോണ്‍ 2 ന്റെ പ്രവേശന ടിക്കറ്റുകള്‍ ഇതിനോടകം തന്നെ വിറ്റു തീര്‍ന്നു. ചിത്രം വന്‍ ഹിറ്റാകുമെന്ന്‌ ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ചിത്രപ്രദര്‍ശനത്തിന്‌ മൂന്നു ദിവസം മുമ്പേ ഷാരൂഖ്‌ ബര്‍ലിനില്‍ എത്തിയിട്ടുണ്‌ട്‌.

ബ്രിട്ടീഷ്‌ ഫിലിം നിര്‍മാതാവും സംവിധായകനുമായ മൈക്‌ലൈഹ്‌ തലവനായുള്ള ജൂറിയില്‍ ഫ്രഞ്ച്‌ നടി ഷാര്‍മെറ്റ്‌ ഗെയിന്‍സ്‌ബര്‍ഗ്‌, നെതര്‍ലന്‍ഡ്‌ ഫോട്ടോ പ്രോഫി അന്റോണ്‍ കോര്‍ബിജിന്‍, ജര്‍മന്‍ നടി ബാര്‍ബറാ സുകോവാ എന്നിവടങ്ങുന്ന ടീമാണ്‌ വിജയികളെ കണ്‌ടെത്തുന്നത്‌. മേളയിലെ വിജയികള്‍ക്ക്‌ ഒന്നും രണ്‌ടും പുരസ്‌കാരമായി യഥാക്രമം സ്വര്‍ണ കരടി (ഗോള്‍ഡനെ ബെയര്‍), വെള്ളി കരടി എന്നിവ ലഭിക്കും. 19 ന്‌ (ഞായര്‍) ബര്‍ലിനാലെയ്‌ക്ക്‌ തിരശീല വീഴും.
`ബര്‍ലിനാലെ' അന്താരാഷ്‌ട്ര ചലച്ചിത്രോല്‍സവം ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക