Image

ഇരട്ട കുട്ടികളെ മദ്യ ലഹരിയില്‍ പുറത്തേക്ക് വലിച്ചെറിഞ്ഞ മാതാവ് അറസ്റ്റില്‍

പി. പി. ചെറിയാന്‍ Published on 20 September, 2016
ഇരട്ട കുട്ടികളെ മദ്യ ലഹരിയില്‍ പുറത്തേക്ക് വലിച്ചെറിഞ്ഞ മാതാവ് അറസ്റ്റില്‍
റോസ് ഐലന്റ്: അപ്പാര്‍ട്ട്‌മെന്റിന്റെ ഒന്നാം നിലയിലെ ജനലിലൂടെ 2 വയസ്സുള്ള ഇരട്ട ആണ്‍ കുട്ടികളെ പുറത്തേക്ക് വലിച്ചെറിഞ്ഞ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബര്‍ 19 തിങ്കളാഴ്ചയായിരുന്നു സംഭവം.

മുപ്പത്തിയേഴ് വയസ്സുള്ള ബെനിറ്റ ബാര്‍ബറെ പോലീസ് അറസ്റ്റ് ചെയ്തു പ്രൊവിഡന്റ്‌സ് ഡിസ്ട്രിക്റ്റ് കോടതിയില്‍ ഹാജരാക്കി.

സമീപവാസിയാണ് കുട്ടികളെ പുറത്തേക്ക് വലിച്ചെറിഞ്ഞ വിവരം പോലീസിനേയും, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ചില്‍ഡ്രന്‍സിനേയും അറിയിച്ചത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യവും പോലീസിന് ലഭിച്ചിട്ടുണ്ട്.

മദ്യ ലഹരിയിലാണ് ബാര്‍ബര്‍ കൃത്യം നിര്‍വ്വഹിച്ചതെന്നും പോലീസ് പറഞ്ഞു.

കുട്ടികളെ ഹസ് ബ്രൊ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്ട

സംഭവ സമയത്തു സ്ഥലത്തുണ്ടായിരുന്ന കുട്ടികളുടെ പിതാവിനെ പോലീസ് തിരയുന്നു. പോലീസ് എത്തുന്നതിന് മുമ്പെ ഇയ്യാള്‍ സ്ഥലം വിട്ടിരുന്നു.

കുട്ടികളുടെ ജീവന്‍ അപകടപ്പെടുത്തും വിധം പെരുമാറിയതിനാലാണ് പോലീസ് ഇവര്‍ക്കെതിരെ കേസ്സെടുത്തിരിക്കുന്നത്. കേസ്സിനെ കുറിച്ച് അന്വേഷണം നടത്തി കൂടുതല്‍ വകുപ്പ് ഉള്‍പ്പെടുത്തി കേസ്സ് രജിസ്റ്റര്‍ ചെയ്യുമെന്നും പോലീസ് അറിയിച്ചു.

പി. പി. ചെറിയാന്‍

ഇരട്ട കുട്ടികളെ മദ്യ ലഹരിയില്‍ പുറത്തേക്ക് വലിച്ചെറിഞ്ഞ മാതാവ് അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക