Image

സമ്പത്തും സായൂജ്യവും (കവിത: തൊടുപുഴ ശങ്കര്‍ )

തൊടുപുഴ ശങ്കര്‍ Published on 20 September, 2016
 സമ്പത്തും സായൂജ്യവും (കവിത: തൊടുപുഴ ശങ്കര്‍ )
പണവും പ്രതാപവുമേറുമ്പോള്‍, സഹജമാം
പ്രൗഢിയും, അത്യാര്‍ത്തിയും കണ്ണുകള്‍ മറയ്ക്കുന്നു!
കണ്ണുകളുണ്ടായിട്ടും അന്ധരായ് കഴിയുമ്പോള്‍
കാണുകില്ലവരേക്കാള്‍ താഴ്‌ന്നൊയൊരിയ്ക്കലും!

ഏറ്റക്കുറച്ചിലുകള്‍ മാത്രമേകണ്ണില്‍പ്പെടൂ,
ഏറിയപങ്കും സ്വന്തം സൗഖ്യചിന്തകള്‍ മാത്രം!
വെട്ടത്തില്‍ കാണുന്നതു സര്‍വ്വവും തന്റേതാക്കാന്‍
വെട്ടിപ്പിടിയ്ക്കാനുള്ള മോഹമാണെല്ലായൊഴും!

നേടുവതെല്ലാം തന്റെ സ്വന്തമെന്നോര്‍ക്കുന്നവര്‍
തേടുവതെല്ലാം തന്റെ സ്വന്തമാക്കുവാനേ്രത!
നേടുന്നതൊന്നും കൊണ്ടുപോകുവാനാവില്ലേലും
നെട്ടോട്ടമോടുന്നതുതെല്ലുമേ കുറവില്ല!

വന്നവരാരുംസ്ഥിരം തങ്ങുവാന്‍ പോകുന്നില്ല,
വന്നപോലൊരുദിനം മടങ്ങാന്‍ പോകുന്നവര്‍!
ആരോടുമനുവാദം ചോദിയ്ക്കാതിവിടെത്തി
ആരോടും വിടവാങ്ങാതതുപോല്‍മടങ്ങണം!

തോന്നുന്നതെല്ലാം കൊണ്ടുപോകുവാനാവില്ലല്ലോ
പോരുമ്പോള്‍, ജീവിയ്ക്കുമ്പോള്‍, ഓര്‍ക്കുന്നില്ലൊരുത്തരും!
സ്വര്‍ഗ്ഗമോ, നരകമോ എവിടായാലും, സ്ഥല-
ദൗല്ലഭ്യം, അനുവാദം, നല്‍കിടാത്തതില്‍ പിന്നില്‍!

തോന്നുന്നതെല്ലാംകൊണ്ടുപോകാമായിരുന്നെങ്കില്‍
തോന്നിടാമെല്ലാം കൊണ്ടുപോകണമെന്നൊരാശ!

ധര്‍മ്മവും കാമാര്‍ത്ഥവും, മോക്ഷാദിപുരുഷാര്‍ത്ഥ-
തത്വങ്ങള്‍ പാലിപ്പോര്‍ക്കുസായൂജ്യം സുനിശ്ചിതം!

 സമ്പത്തും സായൂജ്യവും (കവിത: തൊടുപുഴ ശങ്കര്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക