Image

തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ഷോ ഒക്ടോബര്‍ ഒന്നിന് ഷിക്കാഗോയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 21 September, 2016
തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ഷോ ഒക്ടോബര്‍ ഒന്നിന് ഷിക്കാഗോയില്‍
ഷിക്കാഗോ: മലയാളിയുടെ സംഗീത ആസ്വാദന രീതിയെ വ്യത്യസ്തമായ ആലാപന ശൈലികൊണ്ടും, അവതരണം കൊണ്ടും മാറ്റിമറിച്ച കേരളക്കരയുടെ സ്വന്തം എന്നു വിശേഷിപ്പിക്കാവുന്ന "തൈക്കുടം ബ്രിഡ്ജ്' ഷിക്കാഗോ കലാക്ഷേത്രയുടെ ആതിഥേയത്വത്തില്‍ ഒക്ടോബര്‍ ഒന്നാം തീയതി ശനിയാഴ്ച വൈകുന്നേരം 5 :30 നു ഒസ്വീഗോ ഈസ്റ്റ് ഹൈസ്­കൂള്‍ ഓഡിറ്റോറിയത്തില്‍ (1525 Harvey Rd, Oswego, IL 60543) ലൈവ് മ്യൂസിക്കല്‍ ഷോ അവതരിപ്പിക്കുന്നു.

ഈ സംഗീത സന്ധ്യയില്‍ മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ പ്രശസ്ത ഗാനങ്ങള്‍ ഇരുപതില്‍ പരം കലാകാരന്മാര്‍ ആധുനീക സംഗീത സാങ്കേതീക സംവിധാനങ്ങളുടെ അകമ്പടിയോടു കൂടി അവതരിപ്പിക്കുന്നതായിരിക്കും. ഷിക്കാഗോ കലാക്ഷേത്രയുടെ ധനശേഖരാര്‍ദ്ധം നടത്തപ്പെടുന്ന ഈ പരിപാടിയുടെ ടിക്കറ്റുകള്‍ ഷിക്കാഗോ കലാക്ഷേത്രയുടെ വെബ് സൈറ്റില്‍ (www.chicagokalakshtera.com) നിന്നോ സംഘാടകരില്‍ നിന്നും നേരിട്ടോ വാങ്ങാവുന്നതാണ്. ഷിക്കാഗോയിലെ പ്രമുഖ മലയാളി ഗ്രോസറി ഷോപ്പുകളിലും ടിക്കറ്റുകള്‍ ലഭ്യമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:­ 630.917.3499, 331.452.2316. 

തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ഷോ ഒക്ടോബര്‍ ഒന്നിന് ഷിക്കാഗോയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക