Image

മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 24-ന്

ജോയിച്ചന്‍ പുതുക്കുളം Published on 21 September, 2016
മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 24-ന്
ഷിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 24-നു ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ ഡസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു വിവിധ കലാപരിപാടികളോടും, വിഭവസമൃദ്ധമായ കേരളത്തനിമയിലുള്ള സദ്യയോടുംകൂടി നടത്തുന്നതാണെന്ന് പ്രസിഡന്റ് വിജി എസ്. നായര്‍ അറിയിച്ചു.

ഓണാഘോഷ പരിപാടികളുടെ വിജയത്തിലേക്കായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും പരിപാടികളില്‍ പങ്കെടുക്കുവാനും വിളിക്കുക: വിജി എസ്. നായര്‍ (847 827 6227), അബ്രഹാം വര്‍ഗീസ് (224 419 1311), സജു നായര്‍ (847 421 8138), പീറ്റര്‍ കുളങ്ങര (847 951 4476), സതീശന്‍ നായര്‍ (847 827 6227), അരവിന്ദ് പിള്ള (847 769 0519). സതീശന്‍ നായര്‍ അറിയിച്ചതാണിത്. 

മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 24-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക