Image

അരോമ പത്താം വാര്‍ഷികം ആഘോഷിച്ചു

Published on 11 February, 2012
അരോമ പത്താം വാര്‍ഷികം ആഘോഷിച്ചു
ദുബായ്‌: സിഡന്റ്‌സ്‌ ഓവര്‍സീസ്‌ മലയാളീസ്‌ അസോസിയേഷന്‍ (അരോമ) പത്താം വാര്‍ഷിക ആഘോഷം പൊതുമരാമത്തു വകുപ്പു മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ പി.എം.അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. പത്താം വാര്‍ഷികത്തോടനുബന്ധിച്ച്‌ അരോമ ജൂലൈ എട്ടിന്‌ ആലുവയില്‍ നടക്കുന്ന സമൂഹ വിവാഹത്തിന്റെ പ്രഖ്യാപനം

പിന്നണി ഗായിക റിമി ടോമി നിര്‍വഹിച്ചു. നിര്‍ധനരായ പതിനൊന്ന്‌ പെണ്‍കുട്ടികള്‍ക്കാണ്‌ അരോമ വിവാഹമൊരുക്കുന്നത്‌. ആലുവ റീജിന. ഡയാലിസ്‌ സെന്റര്‍ മേധാവി ഡോ.വിജയകുമാറിനെ ആദരിച്ചു. മുഹമ്മദ്‌ കെ.മക്കാറിനു ന.കി

ആലുവ എം.എ..എ.അന്‍വര്‍ സാദത്ത്‌ സുവനീര്‍ പ്രകാശനം ചെയ്‌തു. അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ്‌ വിതരണം ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ.ബി.എ.അബ്‌ദുല്‍ മുത്തലിബ്‌ ഉദ്‌ഘാടനം ചെയ്‌തു. കെ.പി.ധനപാലന്‍ എം.പി., ഡോ.മൂസ പാലക്കല്‍, അഡ്വ.വൈ.എ.റഹീം, ലൈജു കാരോത്തുകുഴി, ഏബ്രഹാം, സുവനീര്‍ എഡിറ്റര്‍ നാദിര്‍ഷാ അലി അക്‌ബര്‍, ജനറല്‍ സെക്രട്ടറി കെ.വേണുഗോപാല്‍, സെക്രട്ടറി കെ.എം.എ.സിദ്ദീഖ്‌, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ടി.എം.ഷാജഹാന്‍, താജ്‌ ബീഗം സൈദു എന്നിവര്‍ പ്രസംഗിച്ചു. ആലുവയെ ഗ്രീന്‍സിറ്റിയാക്കി മ-റ്റാനും

ആശുപത്രി നിര്‍മിക്കാനും വിദ്യാര്‍ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ ഏര്‍പ്പെടുത്താനും ഉദ്ദേശിക്കുന്നതായി പി.എം.അബൂബക്കര്‍ പറഞ്ഞു. റേഡിയോ അവതാരക നൈലയുടെ നേതൃത്ത്വത്തില്‍ കലാപരിപാടികളും ഗാനമേളയും അരങ്ങേറി.
അരോമ പത്താം വാര്‍ഷികം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക