Image

മില്‍ഡൂര ഓണാഘോഷം ഹൃദ്യമായി

Published on 21 September, 2016
മില്‍ഡൂര ഓണാഘോഷം ഹൃദ്യമായി
മില്‍ഡൂര (വിക്ടോറിയ): മാലി റീജണിന്റെ കീഴിലുള്ള വിവിധ പ്രദേശങ്ങളിലെ മലയാളികള്‍ ഒത്തുചേര്‍ന്ന് ഓണം ആഘോഷിച്ചു. 

മില്‍ഡൂര സേക്രഡ് ഹാര്‍ട്ട് പാരീഷ് ഹാളില്‍ രാവിലെ 9.30 ന് ആന്‍ഡ്രൂ ബോര്‍ഡ് എംപി നിലവിളക്ക് തെളിച്ച് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജീന ജീവന്‍ അധ്യക്ഷത വഹിച്ചു. ഫാ. ഡാമിയന്‍ ഓണ സന്ദേശം നല്‍കി. ചടങ്ങില്‍ ഫാ. പീറ്റര്‍ മുരിക്കനോലില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

മഹാബലിയുടെ കടന്നുവരവോടെ കലാപരിപാടികള്‍ക്കു തുടക്കമായി. മുതിര്‍ന്നവരുടെ തിരുവാതിരയും ലിറ്റില്‍ ഏയ്ഞ്ചല്‍സിന്റെ ഡാന്‍സ്, ഫന്റാസ്റ്റിക് ഫൈവ് ഡാന്‍സ്, ദി ബട്ടര്‍ ഫ്‌ളൈസ്, വി ആര്‍ ദി ഹീറോസ് എന്നിവയും ജീന്‍ ബാബുവിന്റെ സോളോ ഡാന്‍സ്, ജിമ്മി ജോണ്‍, ജാന്‍സി ജെസില്‍ എന്നിവരുടെ ഡാന്‍സും അനീറ്റ മാനുവലിന്റെ ഡാന്‍സും അരങ്ങേറി. മില്‍ഡൂരാ റോക്‌സ് അവതരിപ്പിച്ച ഡാന്‍സ് യൂട്യൂബിലും ഫെയ്‌സ് ബുക്കിലും ഹിറ്റായി. അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഒരുക്കിയ ഓണസദ്യ ഏറെ മികച്ചതായിരുന്നു. തുടര്‍ന്നു അജില്‍ ജോണ്‍, ജാന്‍സി ജസില്‍ ടീമിന്റെ ഗാനമേളയും അരങ്ങേറി. രാഗേഷ് ശിവരാമന്‍ പരിപാടികളുടെ അവതാരകനായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക