Image

മെല്‍ബണിലെ മാസങ്ങള്‍ നീണ്ട ഓണാഘോങ്ങള്‍ക്കു കൊടിയിറങ്ങുന്നു

Published on 21 September, 2016
മെല്‍ബണിലെ മാസങ്ങള്‍ നീണ്ട ഓണാഘോങ്ങള്‍ക്കു കൊടിയിറങ്ങുന്നു
മെല്‍ബണ്‍: കേരളത്തില്‍ ഉള്ളവര്‍ക്ക് ഓണാഘോഷം കുറച്ചു ദിവസങ്ങള്‍ മാത്രമേ കാണു. എന്നാല്‍ മെല്‍ബണ്‍ മലയാളികള്‍ കുറച്ച് മാസങ്ങളായി ഓണാഘോഷത്തിലാണ്. മൂന്നിലധികം ഓണങ്ങള്‍ ഉണ്ണുന്നവരാണ് മിക്ക മെല്‍ബണ്‍ മലയാളികളും. കേരളത്തിലേക്കാള്‍ ഓണത്തിന്റെ പ്രൗഡി ഇവിടെ അല്പം കൂടുതലാണ്. അത്തപൂക്കളങ്ങള്‍, ചെണ്ടമേളം, തിരുവാതിര, പുലികളി, വടംവലി മത്സരങ്ങള്‍, മാവേലി, വിഭവ സമൃദ്ധമായ സദ്യ എന്നുവേണ്ട എല്ലാത്തിലും മികച്ചു നില്‍ക്കുന്നതാണ് ഓസ്‌ട്രേലിയന്‍ ഓണങ്ങള്‍.

ചെറുതും വലുതുമായ അമ്പതിലധികം ഓണാഘോഷങ്ങള്‍ക്ക് സാക്ഷി ആയി മെല്‍ബണ്‍ ഈ വര്‍ഷം. ഏറ്റവും വലിയ ഓണാഘോഷങ്ങള്‍ നടന്നത് മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍, മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ എന്നീ സംഘടനകളുടേതാണ്. മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ ഓണാഘോഷത്തില്‍ ചലച്ചിത്രതാരം ഉണ്ണി മുകുന്ദന്‍ അതിഥിയായി പങ്കെടുത്തു. മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ ഓണാഘോഷത്തില്‍ പി.സി. ജോര്‍ജ് എംഎല്‍എ, ജയരാജ് വാരിയര്‍ എന്നിവര്‍ അതിഥികളായിരുന്നു. കൂടാതെ മെല്‍ബണ്‍ മൈത്രി, കേസി മലയാളി, ഫ്രാങ്ക് സ്റ്റാന്‍ മലയാളി, റിംഗ്വൂഡ്, വിറ്റല്‍സി, എന്‍എംസിസി, ഹിന്ദു സമാജം, എസ്എന്‍ഡിപി, വിന്ദം മലയാളി, ക്ലയ്റ്റണ്‍ മൈത്രി, കേളി, പുലരി, ബെറിക്, ഡാന്‍ഡിനോംഗ് എന്നിങ്ങനെ വിവിധ കൂട്ടായ്മകളയുടെ ഓണങ്ങളും അരങ്ങേറി. 

സെപ്റ്റംബര്‍ 14 നു ആയിരുന്നു ഓണം എങ്കിലും അതിനു ഒരു മാസം മുമ്പ് മെല്‍ബണില്‍ ആഘോഷങ്ങള്‍ തുടങ്ങി. അതിനും മാസങ്ങള്‍ മുമ്പേ ഒരുക്കങ്ങളും തുടങ്ങി. ഓണം കഴിഞ്ഞു ഒരു മാസത്തോളം ആഘോഷങ്ങള്‍ നീണ്ടു നില്‍ക്കുകയും ചെയ്യും. വളരെ പ്രഫഷണല്‍ ആയാണ് ഇപ്പോള്‍ ഓണാഘോഷങ്ങള്‍ നടത്തുന്നത്. ഓണ സാധനങ്ങള്‍ നാട്ടില്‍ നിന്നും കൊണ്ട് വരുന്നതും ഒരു വന്‍ വ്യവസായം ആയി മാറിയിരിക്കുകയാണ്.

എന്തായാലും പ്രവാസികളും പുതിയ തലമുറയും കേരള തനിമയില്‍ പോകുന്നു എന്നതും എല്ലാവര്‍ക്കും കലാ പരിപാടികളില്‍ പങ്കെടുക്കാന്‍ പറ്റുന്നു എന്നതും ഏറെ ഗുണകരമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക